Summary
ഡെല്‍ഹി: ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതിയുടെ പുരോഗതി വിലയിരുത്തി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. രാജ്യ വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതി ആഭ്യന്തര ഉത്പാദനത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് നഗരങ്ങളില്‍ 'പ്ലഗ് ആന്‍ഡ് പ്ലേ' അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയുള്ള വികസനം നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ധോലേര (ഗുജറാത്ത്), ശേന്ദ്ര ബിഡ്കിന്‍ (മഹാരാഷ്ട്ര), വിക്രം ഉദ്യോഗ്പുരി (മധ്യപ്രദേശ്), ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് (ഗ്രേറ്റര്‍ നോയിഡ) എന്നിവിടങ്ങളില്‍ ഭൂമി അനുവദിക്കല്‍ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ഈ നഗരങ്ങളില്‍ മൊത്തം […]
ഡെല്‍ഹി: ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതിയുടെ പുരോഗതി വിലയിരുത്തി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. രാജ്യ വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതി ആഭ്യന്തര ഉത്പാദനത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് നഗരങ്ങളില്‍ 'പ്ലഗ് ആന്‍ഡ് പ്ലേ' അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയുള്ള വികസനം നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ധോലേര (ഗുജറാത്ത്), ശേന്ദ്ര ബിഡ്കിന്‍ (മഹാരാഷ്ട്ര), വിക്രം ഉദ്യോഗ്പുരി (മധ്യപ്രദേശ്), ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് (ഗ്രേറ്റര്‍ നോയിഡ) എന്നിവിടങ്ങളില്‍ ഭൂമി അനുവദിക്കല്‍ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്.
ഈ നഗരങ്ങളില്‍ മൊത്തം 173 പ്ലോട്ടുകളാണ് (851 ഏക്കര്‍) അനുവദിച്ചിരിക്കുന്നത്. ഏകദേശം 16,760 കോടി രൂപയുടെ നിക്ഷേപ സമാഹരണമാണ് ലക്ഷ്യമിടുന്നത്. ദക്ഷിണ കൊറിയ, റഷ്യ, ചൈന, ബ്രിട്ടണ്‍, ജപ്പാന്‍, ഇന്ത്യ എന്നീ കമ്പനികളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കാനാണ് പദ്ധതിയിടുന്നത്.