image

12 April 2022 12:38 PM IST

Market

സെന്‍സെക്‌സ് 388 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 17,550 നു താഴെ

Suresh Varghese

Market Close
X

Summary

മുംബൈ: സെന്‍സെക്‌സ് 388 പോയിന്റ് ഇടിഞ്ഞ് 58,576.37 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണിയിലെ മേശം പ്രകടനത്തിന്റെ തുടര്‍ച്ചയായി വിപ്രോ, റിലയന്‍സ് ഇന്‍ഡസട്രീസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയുടെ പ്രകടനവും മോശമായിരുന്നു. നിര്‍ണായകമായ മാക്രോ ഇക്കണോമിക് വിവരങ്ങൾക്കായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. ഫെബ്രുവരിയിലെ വ്യവസായിക ഉത്പാദനം, മാര്‍ച്ചിലെ പണപ്പെരുപ്പ നിരക്ക് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇന്നു വൈകുന്നേരത്തോടെ പുറത്തുവരും. സെന്‍സെക്‌സ് 388.20 പോയിന്റ് ഇടിഞ്ഞ് 58,576.37 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സൂചിക 666 പോയിന്റ് ഇടിഞ്ഞ് 58,298.57 […]


മുംബൈ: സെന്‍സെക്‌സ് 388 പോയിന്റ് ഇടിഞ്ഞ് 58,576.37 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണിയിലെ മേശം പ്രകടനത്തിന്റെ തുടര്‍ച്ചയായി വിപ്രോ, റിലയന്‍സ് ഇന്‍ഡസട്രീസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയുടെ പ്രകടനവും മോശമായിരുന്നു.

നിര്‍ണായകമായ മാക്രോ ഇക്കണോമിക് വിവരങ്ങൾക്കായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. ഫെബ്രുവരിയിലെ വ്യവസായിക ഉത്പാദനം, മാര്‍ച്ചിലെ പണപ്പെരുപ്പ നിരക്ക് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇന്നു വൈകുന്നേരത്തോടെ പുറത്തുവരും.

സെന്‍സെക്‌സ് 388.20 പോയിന്റ് ഇടിഞ്ഞ് 58,576.37 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സൂചിക 666 പോയിന്റ് ഇടിഞ്ഞ് 58,298.57 പോയിന്റിലെത്തിയിരുന്നു. നിഫ്റ്റി 144.65 പോയിന്റ് ഇടിഞ്ഞ് 17,530.30 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റ സ്റ്റീല്‍, വിപ്രോ, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍ഡ് ടി, ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് നഷ്ടം നേരിട്ട കമ്പനികള്‍.
ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ്, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക് എന്നിവരാണ് നേട്ടമുണ്ടാക്കിയത്.

"പോസിറ്റീവും, നെഗറ്റീവുമായ വാര്‍ത്തകളില്‍ ചാഞ്ചാടുന്ന വിപണി വരും ദിവസങ്ങളിലും തകര്‍ച്ചയില്‍ തുടരും. പത്തു വര്‍ഷ കാലാവധിയുള്ള യുഎസ് ബോണ്ടുകളുടെ വരുമാനം 2.8 ശതമാനം ഉയര്‍ന്നതും, ഓഹരികളില്‍ നിന്നും മൂലധനത്തി​ന്റെ പുറത്തേക്കുള്ള ഒഴുക്കും ഈ ചാഞ്ചാട്ടം തുടരാന്‍ കാരണമാകും. ടെക് കമ്പനികള്‍ അധികമുള്ള നാസ്ഡാക് വളരെ ദുര്‍ബലമായത് ഇന്ത്യയിലെ ചില ഐടി ഓഹരികളുടെ പ്രോഫിറ്റ് ബുക്കിംഗിലേക്ക് നയിച്ചിട്ടുണ്ട്. ടിസിഎസിന്റെ ഫലം ശക്തമായ ഇടപാട് വിജയങ്ങളും, ഓര്‍ഡര്‍ ഫ്‌ളോകളും സൂചിപ്പിക്കുന്നതിനാല്‍ ഐടി മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധ്യതയുണ്ട്," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.

ഇന്നലെ സെന്‍സക്‌സ് 482.61 പോയിന്റ് ഇടിഞ്ഞ് 58,964.57 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 109.40 പോയിന്റ് ഇടിഞ്ഞ് 17,674.95 പോയിന്റിലും.

ഏഷ്യയിലെ ഓഹരിവിപണികളായ ടോക്കിയോ, സിയോള്‍ എന്നിവയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ ഷാങ്ഹായ്, ഹോംകോംഗ് വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യന്‍ ഓഹരി വിപണികളും വ്യാപാരത്തുടക്കത്തില്‍ വില്‍പനയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. യുഎസ് ഓഹരി വിപണികളും കാര്യമായ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയിലിന്റെ വില 3.20 ശതമാനം ഉയര്‍ന്ന് ബാരലിന് 101.6 യുഎസ് ഡോളറിലെത്തി.

"ആഗോള വിപണികളിലെ മാന്ദ്യത്തെ തുടര്‍ന്ന് ആഭ്യന്തര ഓഹരികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്. കൂടാതെ, റഷ്യ-യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍, ബോണ്ട് വരുമാനത്തിലെ വര്‍ദ്ധനവ്, ചൈനയില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് വ്യാപനം മൂലം വിതരണ മേഖലയിലുണ്ടാകുന്ന തടസ്സങ്ങള്‍ എന്നിവ വിപണി വികാരങ്ങളെ അസ്വസ്ഥമാക്കുന്നത് തുടരുന്നു," റിലയന്‍സ് സെക്യൂരിറ്റീസ് റിസര്‍ച്ച് ഹെഡ് മിതുല്‍ ഷാ പറഞ്ഞു.