image

11 April 2022 10:04 PM

Banking

ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സിന്റെ 10 ശതമാനം ഓഹരികള്‍ കെകെആര്‍ ഏറ്റെടുക്കും

PTI

general insurance
X

Summary

ഡെല്‍ഹി:ആഗോള നിക്ഷേപ സ്ഥാപനമായ കെകെആര്‍ ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പത്ത് ശതമാനം ഓഹരികള്‍ ഏറ്റെടുക്കും. ശ്രീറാം ഗ്രൂപ്പും ആഫ്രിക്കയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഗ്രൂപ്പായ സന്‍ലാമുമാണ് ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സിനെ പിന്തുണയ്ക്കുന്നത്. കെകെആര്‍ 9.99 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച്  കെകെആറും എസ്ജിഐയും സന്‍ലാമും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. എത്ര തുകയുടേതാണ് കരാര്‍ എന്ന് വെളിപ്പെടുത്തിയിട്ടില്ല. വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വളര്‍ച്ച തുടരാന്‍ ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സിനെ സഹായിക്കുന്നതാണ് കെകെആറിന്റെ നിക്ഷേപമെന്ന് കമ്പനി […]


ഡെല്‍ഹി:ആഗോള നിക്ഷേപ സ്ഥാപനമായ കെകെആര്‍ ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പത്ത് ശതമാനം ഓഹരികള്‍ ഏറ്റെടുക്കും.
ശ്രീറാം ഗ്രൂപ്പും ആഫ്രിക്കയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഗ്രൂപ്പായ സന്‍ലാമുമാണ് ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സിനെ പിന്തുണയ്ക്കുന്നത്.
കെകെആര്‍ 9.99 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് കെകെആറും എസ്ജിഐയും സന്‍ലാമും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. എത്ര തുകയുടേതാണ് കരാര്‍ എന്ന് വെളിപ്പെടുത്തിയിട്ടില്ല. വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വളര്‍ച്ച തുടരാന്‍ ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സിനെ സഹായിക്കുന്നതാണ് കെകെആറിന്റെ നിക്ഷേപമെന്ന് കമ്പനി വ്യക്തമാക്കി.
ഇന്ത്യയിലെ ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലെ ഗതിമാറ്റങ്ങള്‍ക്കനുസരിച്ച് ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സിന്റെ പുതിയ വിഭാഗങ്ങളിലേക്കുള്ള തുടര്‍ച്ചയായ വിപുലീകരണത്തിനും, ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളും മുന്‍ഗണനകളും നിറവേറ്റുന്നതിനുമായി ഡിജിറ്റല്‍ ശേഷികളില്‍ നിക്ഷേപം നടത്തുമെന്ന് ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനില്‍ കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.