11 April 2022 9:04 AM IST
Summary
ഡെല്‍ഹി: വരുന്ന അഞ്ചു വര്‍ഷങ്ങൾക്കുള്ളിൽ ഇന്ത്യന്‍ വിപണിയിലുള്ള വളര്‍ച്ച ഇരട്ടിയാകുമെന്നാണ് പ്രതീക്ഷയെന്ന് സ്വീഡിഷ് ബ്യൂട്ടി ബ്രാന്‍ഡായ ഒറിഫ്‌ളെയിം. കോസ്‌മെറ്റിക്‌സ്, വെല്‍നെസ് ഉത്പന്നങ്ങുടെ വില്‍പനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒറിഫ്‌ളെയിം രാജ്യത്ത് കൂടുതല്‍ ഡയറക്ട് സെല്ലേഴ്‌സിനെ ചേര്‍ക്കാനുള്ള നീക്കത്തിലാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില്‍പന ലഭിച്ചിരുന്നു. രാജ്യത്ത് ജനസംഖ്യ വര്‍ധിക്കുന്നതിനാല്‍ വരുന്ന ദശകങ്ങളില്‍ ഇന്ത്യയില്‍ മികച്ച വളര്‍ച്ച നേടാനാകുമെന്നും, അതുകൊണ്ട് തന്നെ രാജ്യത്ത് കുടുതല്‍ നിക്ഷേപം നടത്തുമെന്നും ഒറിഫ്‌ളെയിം ഇന്ത്യ വൈസ് പ്രസിഡന്റ് ഫ്രെഡറിക്ക് വിഡെല്‍ അറിയിച്ചു. […]
ഡെല്‍ഹി: വരുന്ന അഞ്ചു വര്‍ഷങ്ങൾക്കുള്ളിൽ ഇന്ത്യന്‍ വിപണിയിലുള്ള വളര്‍ച്ച ഇരട്ടിയാകുമെന്നാണ് പ്രതീക്ഷയെന്ന് സ്വീഡിഷ് ബ്യൂട്ടി ബ്രാന്‍ഡായ ഒറിഫ്‌ളെയിം. കോസ്‌മെറ്റിക്‌സ്, വെല്‍നെസ് ഉത്പന്നങ്ങുടെ വില്‍പനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒറിഫ്‌ളെയിം രാജ്യത്ത് കൂടുതല്‍ ഡയറക്ട് സെല്ലേഴ്‌സിനെ ചേര്‍ക്കാനുള്ള നീക്കത്തിലാണ്.
കോവിഡ് പ്രതിസന്ധിക്കിടയിലും കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില്‍പന ലഭിച്ചിരുന്നു. രാജ്യത്ത് ജനസംഖ്യ വര്‍ധിക്കുന്നതിനാല്‍ വരുന്ന ദശകങ്ങളില്‍ ഇന്ത്യയില്‍ മികച്ച വളര്‍ച്ച നേടാനാകുമെന്നും, അതുകൊണ്ട് തന്നെ രാജ്യത്ത് കുടുതല്‍ നിക്ഷേപം നടത്തുമെന്നും ഒറിഫ്‌ളെയിം ഇന്ത്യ വൈസ് പ്രസിഡന്റ് ഫ്രെഡറിക്ക് വിഡെല്‍ അറിയിച്ചു.
ആഗോളതലത്തിലെ കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യയും, ചൈനയുമാണ് ഒറിഫ്‌ളെയിമിന്റെ ഏറ്റവും വലിയ വിപണി. ഇവ കഴിഞ്ഞാല്‍ ഇന്തോനേഷ്യ, തുര്‍ക്കി, മെക്‌സിക്കോ, പോളണ്ട് എന്നിവയാണ് മറ്റ് മുന്‍നിര വിപണികള്‍. 2021ലെ ഒറിഫ്‌ളെയിം ഹോള്‍ഡിംഗ് എജിയുടെ മൊത്ത വില്‍പ്പന 1,016.5 ദശലക്ഷം യൂറോയാണ് (ഏകദേശം 8,400 കോടിയിലധികം രൂപ) എന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. 1995ലാണ് ഒറിഫ്‌ളെയിം ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്തെ ആദ്യ ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങളിലൊന്നാണ് ഒറിഫ്‌ളെയിം.