image

10 April 2022 10:05 PM GMT

Industries

ഭവന വില്‍പ്പനയില്‍ വൻ മുന്നേറ്റവുമായി ശോഭ

PTI

ഭവന വില്‍പ്പനയില്‍ വൻ മുന്നേറ്റവുമായി ശോഭ
X

Summary

ഡെല്‍ഹി: റിയല്‍റ്റി സ്ഥാപനമായ ശോഭ ലിമിറ്റഡിന്റെ വില്‍പ്പന ബുക്കിംഗ് പോയ സാമ്പത്തിക വര്‍ഷത്തില്‍ 23 ശതമാനം ഉയര്‍ന്ന് 3,870.2 കോടി രൂപയിലെത്തി. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ എക്കാലത്തേയും മികച്ച മുന്നേറ്റമാണിത്. ഭവന വായ്പകളുടെ കുറഞ്ഞ പലിശ നിരക്കാണ് ഈ നേട്ടത്തിന് പിന്നില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വില്‍പ്പന ബുക്കിംഗ്, വോള്യം അടിസ്ഥാനത്തിൽ, 2020-21 സാമ്പത്തിക വര്‍ഷത്തിലെ 40,13,581 ചതുരശ്ര അടിയില്‍ നിന്ന് 22 ശതമാനം വര്‍ധിിച്ച് 49,09,567 ചതുരശ്ര അടിയിലെത്തി. "കഴിഞ്ഞ പതിനെട്ട് മാസമായി നിലനില്‍ക്കുന്ന സ്ഥിരമായ […]


ഡെല്‍ഹി: റിയല്‍റ്റി സ്ഥാപനമായ ശോഭ ലിമിറ്റഡിന്റെ വില്‍പ്പന ബുക്കിംഗ് പോയ സാമ്പത്തിക വര്‍ഷത്തില്‍ 23 ശതമാനം ഉയര്‍ന്ന് 3,870.2 കോടി രൂപയിലെത്തി. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ എക്കാലത്തേയും മികച്ച മുന്നേറ്റമാണിത്. ഭവന വായ്പകളുടെ കുറഞ്ഞ പലിശ നിരക്കാണ് ഈ നേട്ടത്തിന് പിന്നില്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വില്‍പ്പന ബുക്കിംഗ്, വോള്യം അടിസ്ഥാനത്തിൽ, 2020-21 സാമ്പത്തിക വര്‍ഷത്തിലെ 40,13,581 ചതുരശ്ര അടിയില്‍ നിന്ന് 22 ശതമാനം വര്‍ധിിച്ച് 49,09,567 ചതുരശ്ര അടിയിലെത്തി.

"കഴിഞ്ഞ പതിനെട്ട് മാസമായി നിലനില്‍ക്കുന്ന സ്ഥിരമായ ഡിമാന്‍ഡാണ് ഭവന നിര്‍മ്മാണ മേഖലയെ വളര്‍ച്ചയിലേക്ക് നയിക്കുന്നത്. ഇത് വില്‍പ്പനയിലും പ്രതിഫലിക്കുന്നു," ശോഭ പറയുന്നു.

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, ശോഭയുടെ വില്‍പ്പന ബുക്കിംഗ് 3,137.2 കോടിയില്‍ നിന്ന് 3,870.2 കോടിയായി ഉയര്‍ന്നു. ശരാശരി വില, ചതുരശ്ര അടിക്ക് 7,817 രൂപയില്‍ നിന്ന് 7,883 രൂപയായി മെച്ചപ്പെട്ടു.

"2022 സാമ്പത്തിക വര്‍ഷത്തില്‍, ഞങ്ങള്‍ എക്കാലത്തെയും മികച്ച വില്‍പ്പന വോള്യവും, വില്‍പ്പന മൂല്യവും കൈവരിച്ചു. ഒമിക്റോണ്‍ തരംഗത്തെ തുടര്‍ന്ന് പാദത്തിന്റെ തുടക്കത്തിലെ പ്രവര്‍ത്തന തടസ്സങ്ങള്‍ക്കിടയിലും ഈ നേട്ടം സാധ്യമാക്കാന്‍ കമ്പനിക്ക് കഴിഞ്ഞു," കമ്പനി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, ബെംഗളൂരു, പൂനെ, ഗുരുഗ്രാം, ഗിഫ്റ്റ് സിറ്റി മേഖലകള്‍ വില്‍പ്പന മൂല്യത്തിലും, വോള്യത്തിലും ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചു.
2021 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് പണമൊഴുക്ക് ശക്തമായി തുടരുകയും മൊത്തം കടം കുറയുകയും ചെയ്തു.

വോള്യത്തിന്റെ കാര്യത്തില്‍, കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബംഗളൂരുവില്‍ 33,53,250 ചതുരശ്ര അടി വിറ്റു. മുന്‍ വര്‍ഷം ഇത് 27,02,120 ചതുരശ്ര അടിയായിരുന്നു. പോയ സാമ്പത്തിക വര്‍ഷം ഗുരുഗ്രാമിലെ വില്‍പ്പന 3,73,058 ചതുരശ്ര അടിയില്‍ നിന്ന് 6,82,755 ചതുരശ്ര അടിയായി ഉയര്‍ന്നു.

കോവിഡ് മഹാമാരിയില്‍ രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ കാരണം 2020 ല്‍ ഭവന വില്‍പ്പന ഗണ്യമായി കുറഞ്ഞു. എന്നാല്‍ 2021 ല്‍ ആവശ്യം വീണ്ടും ഉയര്‍ന്നു. എന്നാല്‍ ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തിലും ഈ പ്രവണത തുടരുകയാണ്.