Summary
ഡെല്‍ഹി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സും കോമണ്‍ സര്‍വീസ് സെന്റേഴ്‌സുമായി (സിഎസ്‌സി) സഹകരിക്കുന്നു. രാജ്യത്തെ 95 ശതമാനം ഗ്രാമപഞ്ചായത്തുകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ഗ്രാമീണ കുടുംബങ്ങള്‍ക്ക് വളരെ ആവശ്യമായ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനും അവരുടെ പ്രിയപ്പെട്ടവരെ ജീവിതത്തിലെ അനിശ്ചിതത്വങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ടാറ്റാ ഇന്‍ഷുറന്‍സ് കമ്പനി വ്യക്തമാക്കി. ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സര്‍വീസസ് സെന്ററുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. […]
ഡെല്‍ഹി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സും കോമണ്‍ സര്‍വീസ് സെന്റേഴ്‌സുമായി (സിഎസ്‌സി) സഹകരിക്കുന്നു. രാജ്യത്തെ 95 ശതമാനം ഗ്രാമപഞ്ചായത്തുകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.
ഗ്രാമീണ കുടുംബങ്ങള്‍ക്ക് വളരെ ആവശ്യമായ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനും അവരുടെ പ്രിയപ്പെട്ടവരെ ജീവിതത്തിലെ അനിശ്ചിതത്വങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ടാറ്റാ ഇന്‍ഷുറന്‍സ് കമ്പനി വ്യക്തമാക്കി.
ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സര്‍വീസസ് സെന്ററുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഈ സഹകരണത്തോടെ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാന്‍ വിതരണത്തിനായി നാല് ലക്ഷത്തിലധികം വില്ലേജ് ലെവല്‍ സംരംഭകരുടെ (വിഎല്‍ഇ) ശൃംഖല സൃഷ്ടിക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. രാജ്യമൊട്ടാകെ, വ്യാപകമായി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും.
"ഇപ്പോള്‍, ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ ഇടയിൽ ലൈഫ് ഇന്‍ഷുറന്‍സ് വ്യാപനം 8-10 ശതമാനമാണ്. ഓരോ ഇന്ത്യന്‍ കുടുംബത്തിനും ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ നിരന്തര ശ്രമം," ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ വെങ്കി അയ്യര്‍ പറഞ്ഞു.
"2014 മുതല്‍ കോമണ്‍ സര്‍വീസ് സെന്റേഴ്‌സ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. ടാറ്റ എഐഎ ഇന്‍ഷുറന്‍സുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ, ടാറ്റ എഐഎ ലൈഫ് പിഒഎസ് സ്മാര്‍ട്ട് ഇന്‍കം പ്ലസ് പ്ലാന്‍, എന്‍ഡോവ്‌മെന്റ്, വരുമാന പദ്ധതികള്‍ തുടങ്ങി പുതിയ ഉത്പന്നങ്ങള്‍ നിലവിലുള്ള ലിസ്റ്റിലേക്ക് ഞങ്ങള്‍ ചേര്‍ത്തിട്ടുണ്ട്," സിഎസ്‌സി ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ദിനേഷ് കുമാര്‍ ത്യാഗി പറഞ്ഞു.