Summary
ഡെല്‍ഹി: നിക്ഷേപകരുടെ സേവനങ്ങളും, അവരുടെ അവകാശങ്ങളും സംബന്ധിച്ചുള്ള എല്ലാ തര്‍ക്കങ്ങളും പരിഹരിക്കുന്നതിന് ജൂണ്‍ ഒന്നിനകം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ (എസ്ഒപി) നടപ്പിലാക്കാന്‍ സെബി ഓഹരിവിപണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓഹരികളുടെ കൈമാറ്റം, ഡീമാറ്റ്/ റീമാറ്റ് കൈമാറ്റം, ഡ്യൂപ്ലിക്കേറ്റ് ഷെയറുകളുടെ ഇഷ്യൂ, ഹോള്‍ഡര്‍മാരുടെ മാറ്റം, നിക്ഷേപക അവകാശങ്ങള്‍, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍, ലാഭവിഹിതം, ബോണസ് ഷെയറുകള്‍, അവകാശങ്ങള്‍, പബ്ലിക് ഇഷ്യുവിലെ സെക്യൂരിറ്റികളുടെ ക്രെഡിറ്റ്, സെക്യൂരിറ്റികളുടെ പലിശ, കൂപ്പണ്‍ പേയ്മെന്റുകള്‍ തുടങ്ങിയ നിക്ഷേപ സേവനങ്ങളുമായി ബന്ധപ്പെട്ടതോ അവയില്‍ നിന്ന് ഉടലെടുക്കുന്നതോ ആയ തര്‍ക്കങ്ങള്‍ […]
ഡെല്‍ഹി: നിക്ഷേപകരുടെ സേവനങ്ങളും, അവരുടെ അവകാശങ്ങളും സംബന്ധിച്ചുള്ള എല്ലാ തര്‍ക്കങ്ങളും പരിഹരിക്കുന്നതിന് ജൂണ്‍ ഒന്നിനകം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ (എസ്ഒപി) നടപ്പിലാക്കാന്‍ സെബി ഓഹരിവിപണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഓഹരികളുടെ കൈമാറ്റം, ഡീമാറ്റ്/ റീമാറ്റ് കൈമാറ്റം, ഡ്യൂപ്ലിക്കേറ്റ് ഷെയറുകളുടെ ഇഷ്യൂ, ഹോള്‍ഡര്‍മാരുടെ മാറ്റം, നിക്ഷേപക അവകാശങ്ങള്‍, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍, ലാഭവിഹിതം, ബോണസ് ഷെയറുകള്‍, അവകാശങ്ങള്‍, പബ്ലിക് ഇഷ്യുവിലെ സെക്യൂരിറ്റികളുടെ ക്രെഡിറ്റ്, സെക്യൂരിറ്റികളുടെ പലിശ, കൂപ്പണ്‍ പേയ്മെന്റുകള്‍ തുടങ്ങിയ നിക്ഷേപ സേവനങ്ങളുമായി ബന്ധപ്പെട്ടതോ അവയില്‍ നിന്ന് ഉടലെടുക്കുന്നതോ ആയ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് എസ്ഒപികള്‍ കൊണ്ടുവരാനാണ് ഓഹരി വിപണികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ലിസ്റ്റുചെയ്ത കമ്പനികളെ പ്രതിനിധീകരിച്ച് രജിസ്ട്രാര്‍ ആന്‍ഡ് ഷെയര്‍ ട്രാന്‍സ്ഫര്‍ ഏജന്റ്‌സ് (ആര്‍ടിഎ) ഓഹരിയുടമകള്‍ക്കോ, നിക്ഷേപകര്‍ക്കോ നല്‍കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കവിഷയങ്ങളില്‍, ആര്‍ടിഎകള്‍ ഓഹരിവിപണി തര്‍ക്കപരിഹാര സംവിധാനത്തിനു (stock exchange arbitration mechanism) കീഴിൽ തുടരും.