Summary
ഡെല്‍ഹി: കാനഡയിലേക്ക് വാഴപ്പഴവും, ബേബി കോണും കയറ്റി അയയ്ക്കാനുള്ള അനുമതി ലഭിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക് കയറ്റുമതി വഴി ലഭിക്കുന്ന വരുമാനത്തില്‍ വര്‍ധനവുണ്ടാകും. ബേബി കോണിന്റെ കയറ്റുമതി ഈ മാസം അവസാനം ആരംഭിക്കുമെന്നും സര്‍ക്കാര്‍ ഇറക്കിയ അറിയിപ്പിലുണ്ട്. കാര്‍ഷിക സെക്രട്ടറി മനോജ് അഹൂജയും, കനേഡിയന്‍ ഹൈക്കമ്മീഷണര്‍ എച്ച് ഇ കാമറൂണ്‍ മക്ക്‌കേയും ഈ മാസം ഏഴിന് നടത്തിയ ചര്‍ച്ചയിലാണ് കയറ്റുമതി സംബന്ധിച്ച് തീരുമാനമായത്. 2021 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യയില്‍ നിന്ന് 700 കോടി രൂപ […]
ഡെല്‍ഹി: കാനഡയിലേക്ക് വാഴപ്പഴവും, ബേബി കോണും കയറ്റി അയയ്ക്കാനുള്ള അനുമതി ലഭിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക് കയറ്റുമതി വഴി ലഭിക്കുന്ന വരുമാനത്തില്‍ വര്‍ധനവുണ്ടാകും. ബേബി കോണിന്റെ കയറ്റുമതി ഈ മാസം അവസാനം ആരംഭിക്കുമെന്നും സര്‍ക്കാര്‍ ഇറക്കിയ അറിയിപ്പിലുണ്ട്.
കാര്‍ഷിക സെക്രട്ടറി മനോജ് അഹൂജയും, കനേഡിയന്‍ ഹൈക്കമ്മീഷണര്‍ എച്ച് ഇ കാമറൂണ്‍ മക്ക്‌കേയും ഈ മാസം ഏഴിന് നടത്തിയ ചര്‍ച്ചയിലാണ് കയറ്റുമതി സംബന്ധിച്ച് തീരുമാനമായത്. 2021 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യയില്‍ നിന്ന് 700 കോടി രൂപ മൂല്യമുള്ള വാഴപ്പഴം കയറ്റുമതി ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത് കൂടുതലാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം വാഴപ്പഴും ഇറക്കുമതി ചെയ്ത രാജ്യം ഇറാനാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.