10 April 2022 6:43 AM GMT
Summary
ലണ്ടന്‍: വിദേശത്ത് നിന്നും തനിക്ക് ലഭിക്കുന്ന വരുമാനത്തിനും യുകെയിലെ നിയമം അനുസരിച്ചുള്ള നികുതി നല്‍കുമെന്ന് അറിയിച്ച് ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍ആര്‍ നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തി. അക്ഷതയുടെ ഭര്‍ത്താവ് ഋഷി സുനക് യുകെയിലെ ധനമന്ത്രിയാണ്. അക്ഷതയ്ക്ക് ബ്രിട്ടീഷ് പൗരത്വം ഇല്ലാത്തതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന് നികുതി അടയ്ച്ചിരുന്നില്ല. ഇത് വിവാദമാകുകയും ഋഷി സുനകിന്റെ രാഷ്ട്രീയഭാവിയ്ക്ക് ഭീഷണിയുണ്ടാകുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമി ആകാനുള്ള […]
ലണ്ടന്‍: വിദേശത്ത് നിന്നും തനിക്ക് ലഭിക്കുന്ന വരുമാനത്തിനും യുകെയിലെ നിയമം അനുസരിച്ചുള്ള നികുതി നല്‍കുമെന്ന് അറിയിച്ച് ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍ആര്‍ നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തി. അക്ഷതയുടെ ഭര്‍ത്താവ് ഋഷി സുനക് യുകെയിലെ ധനമന്ത്രിയാണ്.
അക്ഷതയ്ക്ക് ബ്രിട്ടീഷ് പൗരത്വം ഇല്ലാത്തതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന് നികുതി അടയ്ച്ചിരുന്നില്ല. ഇത് വിവാദമാകുകയും ഋഷി സുനകിന്റെ രാഷ്ട്രീയഭാവിയ്ക്ക് ഭീഷണിയുണ്ടാകുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.
സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമി ആകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാദം ശക്തമായതോടെ ഇത് തന്നെ മോശക്കാരനാക്കുള്ള ശ്രമമാണെന്ന് സുനക് പ്രതികരിച്ചിരുന്നു. ബ്രിട്ടനില്‍ സ്ഥിരതാമസക്കാരല്ലാത്ത പൗരന്മാര്‍ വിദേശത്ത് നിന്നും ലഭിക്കുന്ന വരുമാനത്തിന് നികുതി അടയ്‌ക്കേണ്ടതില്ല എന്നാണ് രാജ്യത്തുള്ള നിയമം.
എന്നാല്‍ ബ്രിട്ടനില്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് നികുതി വര്‍ധിപ്പിച്ചതിന് പിന്നാലെ ഋഷിയുടെ ഭാര്യയ്ക്ക് വിദേശത്ത് നിന്നും ലഭിക്കുന്ന വരുമാനം സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു തുടങ്ങി. മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസില്‍ 0.9 ശതമാനം ഓഹരിയാണ് അക്ഷതയ്ക്ക് ഉള്ളത്. കഴിഞ്ഞ വര്‍ഷം 1.51 കോടി ഡോളറാണ് (ഏകദേശം 114.64 കോടി രൂപ) ഡിവിഡന്റ് ഇനത്തില്‍ അക്ഷതയ്ക്ക് ലഭിച്ചത്.
ഇതിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ ലഭിച്ച വരുമാനം കൂടി കണക്കാക്കിയുള്ള നികുതി അടയ്ക്കണമെന്ന് ബ്രിട്ടനിലെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സുനക്കിനൊപ്പം ആരംഭിച്ച വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് കമ്പനിയായ കാറ്റമരന്‍ വെഞ്ച്വേഴ്‌സിന്റെ ഡയറക്ടര്‍ കൂടിയാണ് അക്ഷത മൂര്‍ത്തി. അക്ഷത ഫാഷന്‍സ് എന്ന സംരംഭവും ഇവര്‍ നടത്തി വരികയാണ്.