image

9 April 2022 6:00 AM IST

Banking

ബന്ധന്‍ ബാങ്ക് ഓഹരികള്‍ എച്ച്ഡിഎഫ്‌സി 1,521 കോടി രൂപയ്ക്ക് വിറ്റു

MyFin Desk

bandhan bank
X

Summary

ഡെല്‍ഹി: എച്ച്ഡിഎഫ്‌സിയുടെ കൈവശമുണ്ടായിരുന്ന ബന്ധന്‍ ബാങ്കിന്റെ മൂന്ന് ശതമാനം ഓഹരികള്‍ 1,522 കോടി രൂപയ്ക്ക് വിറ്റഴിച്ചു. എച്ച്ഡിഎഫ്‌സിയുടെ ലയന പ്രഖ്യാപനം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ ഇടപാട്. ബിഎസ്ഇ വിവരങ്ങള്‍ പ്രകാരം എച്ച്ഡിഎഫ്‌സി ബന്ധന്‍ ബാങ്കിലെ 3.08 ശതമാനം, അതായത് 4,96,32,349 എണ്ണം, ഓഹരികളും വിറ്റഴിച്ചു. ഓഹരികള്‍ ഓരോന്നിനും ശരാശരി 306.61 രൂപ നിരക്കില്‍ 1,521.77 കോടി രൂപയ്ക്കാണ് വിറ്റത്. ബന്ധന്‍ ബാങ്കിലെ പൊതു ഓഹരി ഉടമയായ എച്ച്ഡിഎഫ്സി ഡിസംബറിലവസാനിച്ച പാദത്തിന്റെ അവസാനത്തില്‍ ബാങ്കില്‍ നിന്നും  9.89 ശതമാനം […]


ഡെല്‍ഹി: എച്ച്ഡിഎഫ്‌സിയുടെ കൈവശമുണ്ടായിരുന്ന ബന്ധന്‍ ബാങ്കിന്റെ മൂന്ന് ശതമാനം ഓഹരികള്‍ 1,522 കോടി രൂപയ്ക്ക് വിറ്റഴിച്ചു. എച്ച്ഡിഎഫ്‌സിയുടെ ലയന പ്രഖ്യാപനം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ ഇടപാട്. ബിഎസ്ഇ വിവരങ്ങള്‍ പ്രകാരം എച്ച്ഡിഎഫ്‌സി ബന്ധന്‍ ബാങ്കിലെ 3.08 ശതമാനം, അതായത് 4,96,32,349 എണ്ണം, ഓഹരികളും വിറ്റഴിച്ചു.
ഓഹരികള്‍ ഓരോന്നിനും ശരാശരി 306.61 രൂപ നിരക്കില്‍ 1,521.77 കോടി രൂപയ്ക്കാണ് വിറ്റത്. ബന്ധന്‍ ബാങ്കിലെ പൊതു ഓഹരി ഉടമയായ എച്ച്ഡിഎഫ്സി ഡിസംബറിലവസാനിച്ച പാദത്തിന്റെ അവസാനത്തില്‍ ബാങ്കില്‍ നിന്നും 9.89 ശതമാനം ഓഹരി കൈവശം വച്ചതായാണ് ഓഹരിവിപണി വിവരങ്ങള്‍ കാണിക്കുന്നത്.
അതേസമയം, ​ഫ്രഞ്ച് ധനകാര്യസ്ഥാപനമായ സൊസൈറ്റി ജനറല്‍ ബന്ധന്‍ ബാങ്കിന്റെ 1.9 കോടിയിലധികം ഓഹരികള്‍ ഒന്നിന് 306.55 രൂപയ്ക്ക് 585 കോടി രൂപയ്ക്ക് ഏറ്റെടുത്തു. ബിഎസ്ഇയില്‍ ഇന്നലെ ബന്ധന്‍ ബാങ്കിന്റെ ഓഹരികള്‍ 2.60 ശതമാനം ഉയര്‍ന്ന് 323.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.