image

7 April 2022 1:00 AM GMT

Banking

സ്വമേധയായുള്ള ലിക്വിഡേഷൻ നിയമങ്ങളിൽ ഭേദഗതി വരുത്തി ഐബിബിഐ

PTI

liquidation process
X

Summary

ഡെൽഹി: ലിക്വിഡേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഭേദഗതി വരുത്തി ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യ (ഐബിബിഐ). സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. സമയക്രമം കുറച്ചുകൊണ്ടും, ലിക്വിഡേറ്റ് ചെയ്യുന്ന കമ്പനിക്ക് മേൽ വലിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചുക്കൊണ്ടും സ്വമേധയായുള്ള ലിക്വിഡേഷൻ പ്രക്രിയ കാര്യക്ഷമമാക്കാനാണ് ഭേദഗതി കൊണ്ട് ശ്രമിക്കുന്നതെന്ന് ശാർദുൽ അമർചന്ദ് മംഗൾദാസ് & കമ്പനി പാർട്നറായ (ഇൻസോൾവൻസി & ബാങ്ക്റപ്റ്റ്സി) അനൂപ് റാവത്ത് പറഞ്ഞു. നിക്ഷേപകരുടെ അംഗീകാരത്തോടെ കമ്പനിയെ ലിക്വിഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് […]


ഡെൽഹി: ലിക്വിഡേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഭേദഗതി വരുത്തി ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യ (ഐബിബിഐ). സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.

സമയക്രമം കുറച്ചുകൊണ്ടും, ലിക്വിഡേറ്റ് ചെയ്യുന്ന കമ്പനിക്ക് മേൽ വലിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചുക്കൊണ്ടും സ്വമേധയായുള്ള ലിക്വിഡേഷൻ പ്രക്രിയ കാര്യക്ഷമമാക്കാനാണ് ഭേദഗതി കൊണ്ട് ശ്രമിക്കുന്നതെന്ന് ശാർദുൽ അമർചന്ദ് മംഗൾദാസ് & കമ്പനി പാർട്നറായ (ഇൻസോൾവൻസി & ബാങ്ക്റപ്റ്റ്സി) അനൂപ് റാവത്ത് പറഞ്ഞു.

നിക്ഷേപകരുടെ അംഗീകാരത്തോടെ കമ്പനിയെ ലിക്വിഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് വോളണ്ടറി ലിക്വിഡേഷൻ. ഒരു കമ്പനി, സാധാരണയായി അതിന്റെ പ്രമോട്ടർമാർ, തങ്ങളുടെ ബിസിനസ്സ് പ്രവർത്തനങ്ങൾ തുടരേണ്ടതില്ലെന്ന് തീരുമാനിക്കുമ്പോൾ സ്വമേധയാ ലിക്വിഡേഷനായി പോകുന്നു. പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും, കടങ്ങൾ അടച്ചുതീർക്കുകയും, ആസ്തികൾ വിൽക്കുകയും ചെയ്യുന്നത് ഇതി​ന്റെ ഭാ​ഗമാണ്.

“ബിസിനസ് ആരംഭിക്കുന്നത് മുതൽ എല്ലാ ഘട്ടങ്ങളിലും, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുകയെന്ന ലക്ഷ്യത്തിന് അനുസൃതമായി, നിക്ഷേപകർക്ക് ബിസിനസിൽ നിന്ന് പുറത്തുകടക്കാനുള്ള സ്വാതന്ത്ര്യം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും,” റാവത്ത് പറഞ്ഞു.

ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌സി കോഡ് (ഐബിസി) നടപ്പിലാക്കുന്നത് പ്രധാനമായും ഐബിബിഐ ആണ്. വൊളണ്ടറി ലിക്വിഡേഷൻ പ്രോസസ് റെഗുലേഷനുകളിലെ മാറ്റങ്ങൾ ഐബിബിഐ പുറത്തിറക്കിയിട്ടുണ്ട്.