Summary
ഡെല്‍ഹി: ബന്ധന്‍ ഫിനാന്‍സ് ഹോള്‍ഡിംഗ് ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം 4,500 കോടി രൂപയ്ക്ക് ഐഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനിയെ ഏറ്റെടുക്കുന്നു. ഐഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ്, ഐഡിഎഫ്‌സി എഎംസി ട്രസ്റ്റി കമ്പനി ലിമിറ്റഡ് എന്നിവ ഏറ്റെടുക്കാന്‍ കണ്‍സോര്‍ഷ്യവുമായി ധാരണയിലെത്തിയിട്ടുണ്ട്. ഗവണ്‍മെന്റ് ഓഫ് സിംഗപ്പൂര്‍ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ (ജിഐസി), ക്രിസ്‌കാപിറ്റല്‍ കമ്പനി (സിസി) എന്നിവയാണ് കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുന്ന മറ്റ് കമ്പനികള്‍. വളരെ മികച്ചതും, ഇന്ത്യന്‍ അസറ്റ് മാനേജ്മെന്റ് വ്യവസായത്തിലെ ഇന്നുവരെയുള്ള ഏറ്റവും വലിയ ഇടപാടുമായിരിക്കും ഇതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. […]
ഡെല്‍ഹി: ബന്ധന്‍ ഫിനാന്‍സ് ഹോള്‍ഡിംഗ് ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം 4,500 കോടി രൂപയ്ക്ക് ഐഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനിയെ ഏറ്റെടുക്കുന്നു. ഐഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ്, ഐഡിഎഫ്‌സി എഎംസി ട്രസ്റ്റി കമ്പനി ലിമിറ്റഡ് എന്നിവ ഏറ്റെടുക്കാന്‍ കണ്‍സോര്‍ഷ്യവുമായി ധാരണയിലെത്തിയിട്ടുണ്ട്.
ഗവണ്‍മെന്റ് ഓഫ് സിംഗപ്പൂര്‍ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ (ജിഐസി), ക്രിസ്‌കാപിറ്റല്‍ കമ്പനി (സിസി) എന്നിവയാണ് കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുന്ന മറ്റ് കമ്പനികള്‍.
വളരെ മികച്ചതും, ഇന്ത്യന്‍ അസറ്റ് മാനേജ്മെന്റ് വ്യവസായത്തിലെ ഇന്നുവരെയുള്ള ഏറ്റവും വലിയ ഇടപാടുമായിരിക്കും ഇതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നിലവിലെ മാനേജ്മെന്റ് ടീമിന്റെയും, ഐഡിഎഫ്സി എഎംസിയിലെ നിക്ഷേപ പ്രക്രിയകളുടേയും, കരാറുകളുടേയും തുടര്‍ച്ച സാധ്യമാകുമെന്നാണ് കണക്കാക്കുന്നത്.
ബന്ധന്‍ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് മൂല്യവും, ജിഐസിയുടെയും, സിസിയുടെയും അന്താരാഷ്ട്ര ശൃംഖലയും അനുഭവസമ്പത്തും കരാറിന് ശക്തിപകരുന്നു. ഐഡിഎഫ്സി എഎംസിയെ അസറ്റ് മാനേജ്മെന്റ് ഇന്‍ഡസ്ട്രിയില്‍ അതിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുന്നതിനും കൂടുതല്‍ വളര്‍ച്ചയിലേക്ക് നയിക്കുന്നതിനും ഈ ഏറ്റെടുക്കല്‍ സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ ഐഡിഎഫ്സി എഎംസിയുടെ സ്ഥാനം ഊട്ടിയുറപ്പിക്കാനും ഈ കാരാര്‍ വഴി സാധ്യമാകുമെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്.
"ഓഹരികള്‍ വില്‍ക്കാനുള്ള ബോര്‍ഡിന്റെ തീരുമാനം ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇത്, ഐഡിഎഫ്സി ലിമിറ്റഡും, ഐഡിഎഫ്സി ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് കമ്പനിയും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കുമായി ലയിപ്പിക്കുന്നതിനുള്ള ബോര്‍ഡ് തീരുമാനത്തിന്റെ പ്രതിബദ്ധത പ്രകടമാക്കുന്നു," ഐഡിഎഫ്സി ചെയര്‍മാന്‍ അനില്‍ സിംഗ്വി പറഞ്ഞു. ഐഡിഎഫ്സിയുടെ നിക്ഷേപകര്‍ക്കും, വിതരണക്കാര്‍ക്കും ഇത് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ബന്ധന്‍ എല്ലായ്‌പ്പോഴും സാമ്പത്തിക ഉള്‍പ്പെടുത്തലുകള്‍ക്കും, മികച്ച സാമ്പത്തിക സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ധനകാര്യ സേവന മേഖലയിലെ അതിവേഗം വളരുന്ന സെഗ്മെന്റുകളിലൊന്നാണ് അസറ്റ് മാനേജ്മെന്റ് ഇന്‍ഡസ്ട്രിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍ ഞങ്ങളുടെ ഭാവി വളര്‍ച്ചാ പദ്ധതികളില്‍ ഒരു പ്രധാന നിമിഷമായി ഇത് വിലയിരുത്തുന്നു." ബന്ധന്‍ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ കര്‍ണി എസ് അര്‍ഹ അഭിപ്രായപ്പെട്ടു. ഐഡിഎഫ്സി എഎംസിയുടെ പാന്‍ ഇന്ത്യ തലത്തിലുള്ള നെറ്റ് വര്‍ക്ക് ഏറ്റെടുക്കലിലൂടെ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ഐഡിഎഫ്സി എഎംസിയിലെ ഈ പുതിയ നിക്ഷേപത്തിലൂടെ ബന്ധന്‍ ഗ്രൂപ്പുമായും, ക്രിസ്‌ക്യാപിറ്റലുമായുള്ള പങ്കാളിത്തം തുടരുന്നതില്‍ ജിഐസിക്ക് സന്തോഷമുണ്ട്. നിലവില്‍ ഇന്ത്യന്‍ അസറ്റ് മാനേജ്മെന്റ് വ്യവസായത്തിലെ ശക്തമായ വളര്‍ച്ച പിടിച്ചെടുക്കാന്‍ ഐഡിഎഫ്സി എഎംസിക്ക് അനുകൂലമായ സാഹചര്യമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു," ജിഐസിയിലെ പ്രൈവറ്റ് ഇക്വിറ്റി ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ ചൂ യോങ് ചീന്‍ പറഞ്ഞു.