image

4 April 2022 2:25 AM GMT

Economy

കോര്‍പ്പറേറ്റ് ചരിത്രത്തിലെ വന്‍ ഏറ്റെടുക്കല്‍; വിപണി മൂല്യത്തില്‍ എച്ച്ഡിഎഫ്‌സി രാജ്യത്തെ രണ്ടാമത്തെ കമ്പനി

MyFin Desk

കോര്‍പ്പറേറ്റ് ചരിത്രത്തിലെ വന്‍ ഏറ്റെടുക്കല്‍; വിപണി മൂല്യത്തില്‍ എച്ച്ഡിഎഫ്‌സി രാജ്യത്തെ രണ്ടാമത്തെ കമ്പനി
X

Summary

ഭവന നിര്‍മ്മാണ മേഖലയിലെ ഇന്ത്യയിലെ മുന്‍നിര വായ്പാ ദാതാക്കളായ എച്ച്ഡിഎഫ്‌സിയും സബ്‌സിഡയറിയായ എച്ച്ഡിഎഫ്‌സി ബാങ്കും ഒന്നാകുമ്പോള്‍ അത് ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയില്‍ സുപ്രധാന സംഭവമാകുന്നു. 2024 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ലയനത്തോടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 42 ഓഹരികള്‍ എച്ച്ഡിഎഫ്‌സി യുടെ 25 ഓഹരിക്ക് തുല്യമാക്കി സ്വാപ് റേഷ്യോ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാമത്തെ വലിയ കോര്‍പ്പറേറ്റ് സ്ഥാപനമായി മാറാനും ഇതോടെ കമ്പനിക്ക് കഴിയും. എച്ച്ഡിഎഫ്സി ബാങ്കിന്റെ 41 ശതമാനം […]


ഭവന നിര്‍മ്മാണ മേഖലയിലെ ഇന്ത്യയിലെ മുന്‍നിര വായ്പാ ദാതാക്കളായ എച്ച്ഡിഎഫ്‌സിയും സബ്‌സിഡയറിയായ എച്ച്ഡിഎഫ്‌സി ബാങ്കും ഒന്നാകുമ്പോള്‍ അത് ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയില്‍ സുപ്രധാന സംഭവമാകുന്നു.

2024 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ലയനത്തോടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 42 ഓഹരികള്‍ എച്ച്ഡിഎഫ്‌സി യുടെ 25 ഓഹരിക്ക് തുല്യമാക്കി സ്വാപ് റേഷ്യോ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാമത്തെ വലിയ കോര്‍പ്പറേറ്റ് സ്ഥാപനമായി മാറാനും ഇതോടെ കമ്പനിക്ക് കഴിയും.

എച്ച്ഡിഎഫ്സി ബാങ്കിന്റെ 41 ശതമാനം ഓഹരികള്‍ ലയനത്തിലൂടെ എച്ച്ഡിഎഫ്സി ഏറ്റെടുക്കുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഫയലിങ്ങില്‍ അറിയിച്ചു. നിലവില്‍ എച്ച്ഡിഎഫ്സി യുടെ ആകെ ആസ്തി 6.23 ലക്ഷം കോടി രൂപയാണ്. എന്നാല്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ നിലവിലെ ആസ്തി ഇതിന്റെ മൂന്നിരട്ടിയോളമാണ്. ഏകദേശം 19.38 ലക്ഷം കോടി രൂപ.

ലയനത്തോടെ

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന് ചുരുങ്ങിയത് 6.8 കോടി ഉപഭോക്താക്കാണുള്ളത്. ലയനത്തോടെ ബാങ്കിന് കറന്റ്, സേവിംഗ്‌സ് അക്കൗണ്ടുകള്‍ വഴി കുറഞ്ഞ ചിലവില്‍ ഫണ്ടിംഗ് ലഭ്യമാക്കാന്‍ കഴിയും. വിപണിയിലെ ഭവന സേവന മേഖലയില്‍ കൂടുതല്‍ മത്സരാധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ ഇതോടെ ബാങ്കിന് കഴിയും.
ലയനത്തിന് ശേഷം ബാങ്കിന് 25.61 ലക്ഷം കോടി രൂപയുടെ ബാലന്‍സ് ഷീറ്റ് സ്വന്തമാകും. എച്ച്ഡിഎഫ്സി ബാങ്ക് ഇതിനകം തന്നെ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാണ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നിലവിലെ ആസ്തി 45.34 ലക്ഷം കോടി രൂപയാണ്. ഐസിഐസിഐ ബാങ്ക് ഏകദേശം 17 ലക്ഷം കോടി രൂപയുമായി മൂന്നാമതായുണ്ട്.

ലയനത്തോടെ ബാങ്കിന്റെ സുരക്ഷിതമല്ലാത്ത വായ്പകള്‍ കുറയ്ക്കാം. സുരക്ഷിതമല്ലാത്ത ലോണ്‍ എക്‌സ്‌പോഷര്‍ കുറയ്ക്കുക മാത്രമല്ല, ഇതുവഴി കൂടുതല്‍ ലോണുകള്‍ അണ്ടര്‍റൈറ്റ് ചെയ്യാനുള്ള സൗകര്യം ബാങ്കിന് നല്‍കുകയും ചെയ്യും.