Summary
ഡെല്‍ഹി: സ്‌പെഷ്യാലിറ്റി സ്റ്റീലിനായുള്ള പിഎല്‍ഐ സ്‌കീമില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ ആസൂത്രണം ചെയ്യുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 30 വരെ നീട്ടിയതായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കാബിനറ്റില്‍, ഇന്ത്യയിലെ സ്പെഷ്യാലിറ്റി സ്റ്റീല്‍ ഉത്പ്പാദനം വര്‍ധിപ്പിക്കുന്നതിനായി 6,322 കോടി രൂപയുടെ പിഎല്‍ഐ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. ഈ നീക്കം ഏകദേശം 40,000 കോടി രൂപയുടെ അധിക നിക്ഷേപം ആകര്‍ഷിക്കുകയും, 5.25 […]
ഡെല്‍ഹി: സ്‌പെഷ്യാലിറ്റി സ്റ്റീലിനായുള്ള പിഎല്‍ഐ സ്‌കീമില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ ആസൂത്രണം ചെയ്യുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 30 വരെ നീട്ടിയതായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈ 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കാബിനറ്റില്‍, ഇന്ത്യയിലെ സ്പെഷ്യാലിറ്റി സ്റ്റീല്‍ ഉത്പ്പാദനം വര്‍ധിപ്പിക്കുന്നതിനായി 6,322 കോടി രൂപയുടെ പിഎല്‍ഐ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു.
ഈ നീക്കം ഏകദേശം 40,000 കോടി രൂപയുടെ അധിക നിക്ഷേപം ആകര്‍ഷിക്കുകയും, 5.25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്‌കീമിനു കീഴില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 29 ആയിരുന്നു. ഇതാണ് ഏപ്രില്‍ 30 വരെ നീട്ടിയത്. പരിഷ്‌കരിച്ച സ്‌കീമില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പദ്ധതിയെക്കുറിച്ച് ചില കമ്പനികൾ ആശങ്കകള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആരംഭത്തില്‍, സ്‌പെഷ്യാലിറ്റി സ്റ്റീലിന്റെ അഞ്ച് വിഭാഗങ്ങളാണുണ്ടാവുക. സ്റ്റീല്‍ ആവരണം ചെയ്തിരിക്കുന്ന ഉത്പ്പന്നങ്ങള്‍, ഉയര്‍ന്ന ബലമുള്ളതും ശക്തമായതുമായ സ്റ്റീല്‍, സ്‌പെഷ്യാലിറ്റി റെയിലുകള്‍, അലോയ് സ്റ്റീല്‍ ഉത്പ്പന്നങ്ങള്‍, സ്റ്റീല്‍ വയറുകള്‍, ഇലക്ട്രിക്കല്‍ സ്റ്റീല്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, പ്രതിരോധം, പൈപ്പ് തുടങ്ങിയ മേഖലകളിലെ വ്യവസായങ്ങള്‍ ഈ ഗ്രേഡിലുള്ള സ്റ്റീലിന്റെ ഉപഭോക്താക്കളാണ്.
സ്റ്റീല്‍ ഉപഭോഗം വര്‍ധിപ്പിക്കുക, പ്രത്യേക സ്റ്റീല്‍ ഉത്പ്പാദനം, അസംസ്‌കൃത വസ്തുക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുക എന്നിവയ്ക്ക് 2022ല്‍ സര്‍ക്കാരിന്റെ പ്രധാന ശ്രദ്ധ നല്‍കുമെന്ന് കുലസ്തെ പറഞ്ഞിരുന്നു.
സ്‌പെഷ്യാലിറ്റി സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്നതിനായി 33,000 കോടി രൂപയുടെ വിദേശനാണ്യം പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് പോകുന്നുണ്ട്. ഇത് ലാഭിക്കാനാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.