Summary
ഡെല്‍ഹി: ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ തുറമുഖങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കത്തില്‍ 6.94 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്‍ലാന്‍ഡ് വാട്ടര്‍വേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐഡബ്യുഎഐ) മേല്‍നോട്ടത്തില്‍ ദേശീയ ജലപാതകളിലൂടെ മൊത്തം 105 ദശലക്ഷം ടണ്‍ ചരക്ക് നീക്കം നടത്തി. മുന്‍വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ 25.61 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. പ്രധാന തുറമുഖങ്ങളിലെ കണ്ടെയ്നര്‍ കപ്പലുകളുടെ ശരാശരി ടേണ്‍ […]
ഡെല്‍ഹി: ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ തുറമുഖങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കത്തില്‍ 6.94 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്‍ലാന്‍ഡ് വാട്ടര്‍വേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐഡബ്യുഎഐ) മേല്‍നോട്ടത്തില്‍ ദേശീയ ജലപാതകളിലൂടെ മൊത്തം 105 ദശലക്ഷം ടണ്‍ ചരക്ക് നീക്കം നടത്തി. മുന്‍വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ 25.61 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.
പ്രധാന തുറമുഖങ്ങളിലെ കണ്ടെയ്നര്‍ കപ്പലുകളുടെ ശരാശരി ടേണ്‍ എറൗണ്ട് സമയം 2014-ല്‍ 43.44 മണിക്കൂറായിരുന്നു. 2021 ആയപ്പോഴേയ്ക്കും ഇത് 26.58 മണിക്കൂറായി കുറയ്ക്കാന്‍ സാധിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഒരു കപ്പല്‍ തുറമുഖത്ത് എത്തുന്നതു മുതല്‍ തിരികെ പുറപ്പെടുന്നതു വരെയുള്ള മൊത്തം സമയമാണ് ടേണ്‍ എറൗണ്ട് സമയം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് പ്രധാന തുറമുഖങ്ങള്‍ എക്കാലത്തെയും ഉയര്‍ന്ന ചരക്ക് നീക്കം രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കൊച്ചി തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 9.68 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.