image

2 April 2022 6:14 AM GMT

Lifestyle

വ്യാപാര കരാര്‍: നിരവധി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ നികുതി രഹിത പ്രവേശനം

PTI

വ്യാപാര കരാര്‍: നിരവധി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ നികുതി രഹിത പ്രവേശനം
X

Summary

ഡെല്‍ഹി: ഇന്ത്യ-ഓസ്ട്രേലിയ ഇടക്കാല വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യയിൽ നിന്നും തുണിത്തരങ്ങള്‍, തുകല്‍, ഫര്‍ണിച്ചര്‍, ആഭരണങ്ങള്‍, യന്ത്രസാമഗ്രികള്‍ എന്നിവയുള്‍പ്പെടെ 6,000 ത്തിലധികം ഉൽപ്പന്നങ്ങളാണ് ഓസ്ട്രേലിയന്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ കാത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെയും സാന്നിധ്യത്തില്‍ വെര്‍ച്വല്‍ ചടങ്ങിലാണ് ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാര്‍ (IndAus ECTA) വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും, ഓസ്ട്രേലിയന്‍ വാണിജ്യ-വ്യവസായ മന്ത്രി ഡാന്‍ ടെഹാനും ഒപ്പുവച്ചത്. ഈ ഇടക്കാല കരാറിലൂടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ […]


ഡെല്‍ഹി: ഇന്ത്യ-ഓസ്ട്രേലിയ ഇടക്കാല വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യയിൽ നിന്നും തുണിത്തരങ്ങള്‍, തുകല്‍, ഫര്‍ണിച്ചര്‍, ആഭരണങ്ങള്‍, യന്ത്രസാമഗ്രികള്‍ എന്നിവയുള്‍പ്പെടെ 6,000 ത്തിലധികം ഉൽപ്പന്നങ്ങളാണ് ഓസ്ട്രേലിയന്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ കാത്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെയും സാന്നിധ്യത്തില്‍ വെര്‍ച്വല്‍ ചടങ്ങിലാണ് ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാര്‍ (IndAus ECTA) വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും, ഓസ്ട്രേലിയന്‍ വാണിജ്യ-വ്യവസായ മന്ത്രി ഡാന്‍ ടെഹാനും ഒപ്പുവച്ചത്.

ഈ ഇടക്കാല കരാറിലൂടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും, ചരക്കുകളുടെയും, സേവനങ്ങളുടെയും ഉഭയകക്ഷി വ്യാപാരം ഗണ്യമായി വര്‍ദ്ധിക്കുമെന്നും മന്ത്രാലയം പറഞ്ഞു. ഒപ്പം, ഇരു രാജ്യങ്ങളിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും, ഇതുവഴി ജനങ്ങളുടെ ജീവിത നിലവാരം ഉയരുകയും ചെയ്യും.

തുണിത്തരങ്ങള്‍, കാര്‍ഷിക-മത്സ്യ ഉല്‍പന്നങ്ങള്‍, തുകല്‍, പാദരക്ഷകള്‍, ഫര്‍ണിച്ചറുകള്‍, കായിക വസ്തുക്കള്‍, ആഭരണങ്ങള്‍, യന്ത്രങ്ങള്‍, ഇലക്ട്രിക്കല്‍ സാധനങ്ങള്‍, റെയില്‍വേ വാഗണുകള്‍, ഔഷധ ഉത്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ മേഖലകള്‍ വലിയ നേട്ടമുണ്ടാക്കും.

പാല്‍, മറ്റ് പാലുത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, സൂര്യകാന്തി വിത്ത് എണ്ണ, വാല്‍നട്ട്, പിസ്ത, പ്ലാറ്റിനം, ഗോതമ്പ്, അരി, ബജ്‌റ, ആപ്പിള്‍, പഞ്ചസാര, ഓയില്‍ കേക്ക്, സ്വര്‍ണ്ണം, വെള്ളി, ചെറുപയര്‍, ആഭരണങ്ങള്‍, ഇരുമ്പയിര് തുടങ്ങിയ സെന്‍സിറ്റീവ് മേഖലകളെ സംരക്ഷിക്കുന്നതിന്, നികുതി ഇളവുകളൊന്നും നല്‍കാതെ ഒഴിവാക്കല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. 100-ലധികം സേവന ഉപമേഖലകള്‍ക്ക് ഉദാരമായ
മാനദണ്ഡങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കുമെന്നും അറിയിച്ചു.

അതേസമയം, കല്‍ക്കരി പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ഓസ്‌ട്രേലിയയ്ക്കുള്ള ഉദാരമായ മാനദണ്ഡങ്ങളിൽ 70 ശതമാനത്തിലും സീറോ ഡ്യൂട്ടി പ്രവേശനമാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഇറക്കുമതിയുടെ 74 ശതമാനവും കല്‍ക്കരിയാണ്. നിലവില്‍ ഇതിന് 2.5 ശതമാനം തീരുവ ഈടാക്കുന്നുണ്ട്. ഓസ്‌ട്രേലിയ ഏകദേശം 6,500 താരിഫ് ലൈനുകളിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍, ഇന്ത്യ 11,500 ലേറെ താരിഫ് ലൈനുകളിലാണ് വ്യാപാരം നടത്തുന്നത്.

ഇന്ത്യയും, ഓസ്ട്രേലിയയും തമ്മില്‍ ഒപ്പുവച്ച സാമ്പത്തിക സഹകരണ-വ്യാപാര കരാര്‍ വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, വിനോദസഞ്ചാരികള്‍ എന്നിവരുടെ വരവ് സുഗമമാക്കുന്നതിനും, നിലവിലുള്ള അവസരങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താനും ഇരുരാജ്യങ്ങളെയും പ്രാപ്തരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

വ്യാപാര-സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിന് പുറമെ, തൊഴില്‍, പഠനം, യാത്രാ അവസരങ്ങള്‍ എന്നിവ വിപുലീകരിച്ച് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ കൂടുതല്‍ ആഴത്തിലാക്കാന്‍ കരാര്‍ സഹായിക്കുമെന്ന് മോറിസണ്‍ പറഞ്ഞു.