2 April 2022 12:31 AM GMT
Summary
ഡെല്‍ഹി: മ്യൂച്വല്‍ ഫണ്ടുകളുടെ വിവിധ പദ്ധതികള്‍ക്കായി മാനദണ്ഡങ്ങള്‍ ഏകീകരിക്കുന്നതിന് പുതിയ സംവിധാനം നിര്‍ദ്ദേശിച്ച് മ്യൂച്വല്‍ ഫണ്ടുകളുടെ അസോസിയേഷനായ ആംഫി. ഡെറ്റ്, ഇക്വിറ്റി, ഹൈബ്രിഡ്, സൊല്യൂഷന്‍-ഓറിയന്റഡ് ഫണ്ടുകളുള്‍പ്പടെ 67 തരം മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ക്കായി ഒന്നാം നിര (first-tier) മാനദണ്ഡങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. പദ്ധതികളുടെ ചില വിഭാഗങ്ങള്‍ക്ക് രണ്ടാം നിര (two-tier) ബെഞ്ച്മാര്‍ക്കിംഗും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു വിഭാഗത്തിനുള്ളിലെ ഫണ്ടുകളെ ഒരൊറ്റ ബെഞ്ച്മാര്‍ക്കുമായി താരതമ്യപ്പെടുത്തുന്നതിന് പൊതുവിഭാഗ ബെഞ്ച്മാര്‍ക്ക് രീതി കൊണ്ടുവരുന്നത് നിക്ഷേപകര്‍ക്ക് ഉപയോഗപ്രദമാണ്. ഇതോടെ, നിക്ഷേപകര്‍ ഉപയോഗിക്കുന്ന ഇന്‍ഫര്‍മേഷന്‍ റേഷ്യോ, ക്യാപ്ചര്‍ […]
ഡെല്‍ഹി: മ്യൂച്വല്‍ ഫണ്ടുകളുടെ വിവിധ പദ്ധതികള്‍ക്കായി മാനദണ്ഡങ്ങള്‍ ഏകീകരിക്കുന്നതിന് പുതിയ സംവിധാനം നിര്‍ദ്ദേശിച്ച് മ്യൂച്വല്‍ ഫണ്ടുകളുടെ അസോസിയേഷനായ ആംഫി.
ഡെറ്റ്, ഇക്വിറ്റി, ഹൈബ്രിഡ്, സൊല്യൂഷന്‍-ഓറിയന്റഡ് ഫണ്ടുകളുള്‍പ്പടെ 67 തരം മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ക്കായി ഒന്നാം നിര (first-tier) മാനദണ്ഡങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. പദ്ധതികളുടെ ചില വിഭാഗങ്ങള്‍ക്ക് രണ്ടാം നിര (two-tier) ബെഞ്ച്മാര്‍ക്കിംഗും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഒരു വിഭാഗത്തിനുള്ളിലെ ഫണ്ടുകളെ ഒരൊറ്റ ബെഞ്ച്മാര്‍ക്കുമായി താരതമ്യപ്പെടുത്തുന്നതിന് പൊതുവിഭാഗ ബെഞ്ച്മാര്‍ക്ക് രീതി കൊണ്ടുവരുന്നത് നിക്ഷേപകര്‍ക്ക് ഉപയോഗപ്രദമാണ്. ഇതോടെ, നിക്ഷേപകര്‍ ഉപയോഗിക്കുന്ന ഇന്‍ഫര്‍മേഷന്‍ റേഷ്യോ, ക്യാപ്ചര്‍ റേഷ്യോസ് മുതലായവ പൊതുമാനദണ്ഡം ഉപയോഗിച്ച് കണക്കാക്കാമെന്ന് മോണിംഗ്സ്റ്റാര്‍ ഇന്ത്യയുടെ ഡയറക്ടര്‍-മാനേജര്‍ റിസര്‍ച്ച് കൗസ്തുഭ് ബേലാപൂര്‍ക്കര്‍ പറഞ്ഞു.
ഫണ്ട് മാനേജ്മെന്റ് ശൈലിയെ പ്രതിഫലിപ്പിക്കുന്ന ബെസ്പോക്ക് സൂചികകള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ട്രസ്റ്റ് എംഎഫിലെ സിഇഒ സന്ദീപ് ബഗ്ല പറഞ്ഞു. ഒരു പുതിയ ഫണ്ട് ഓഫറിൽ, ഒരു നിക്ഷേപകന് ഇതോടെ ബെഞ്ച്മാര്‍ക്കിന്റെ പ്രകടനം കാണാനും ശരിയായ തീരുമാനമെടുക്കാനും കഴിയും. അത്‌കൊണ്ട് തന്നെ സെബിയുടെ പുരോഗമനപരമായ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.