30 March 2022 10:21 PM GMT
Summary
ഡെല്‍ഹി: പെട്രോളിനും, ഡീസലിനും ഇന്നും ലിറ്ററിന് 80 പൈസ വീതം വര്‍ധിപ്പിച്ചു. ഇതോടെ കഴിഞ്ഞ 10 ദിവസത്തിനിടെയുള്ള മൊത്തം വര്‍ധന ലിറ്ററിന് 6.40 രൂപയായി. രാജ്യ തലസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 101.01 രൂപയില്‍ നിന്ന് 101.81 രൂപയാകും. ഡീസല്‍ നിരക്ക് ലിറ്ററിന് 92.27 രൂപയില്‍ നിന്ന് 93.07 രൂപയായി ഉയര്‍ന്നതായി സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം വ്യക്തമാക്കുന്നു. നികുതി അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളിലെ നിരക്ക് വര്‍ധന വ്യത്യാസപ്പെട്ടിരിക്കും. നാലരമാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഒമ്പതാമത്തെ വര്‍ധനവാണിത്.
ഡെല്‍ഹി: പെട്രോളിനും, ഡീസലിനും ഇന്നും ലിറ്ററിന് 80 പൈസ വീതം വര്‍ധിപ്പിച്ചു. ഇതോടെ കഴിഞ്ഞ 10 ദിവസത്തിനിടെയുള്ള മൊത്തം വര്‍ധന ലിറ്ററിന് 6.40 രൂപയായി.
രാജ്യ തലസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 101.01 രൂപയില്‍ നിന്ന് 101.81 രൂപയാകും. ഡീസല്‍ നിരക്ക് ലിറ്ററിന് 92.27 രൂപയില്‍ നിന്ന് 93.07 രൂപയായി ഉയര്‍ന്നതായി സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം വ്യക്തമാക്കുന്നു. നികുതി അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളിലെ നിരക്ക് വര്‍ധന വ്യത്യാസപ്പെട്ടിരിക്കും. നാലരമാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഒമ്പതാമത്തെ വര്‍ധനവാണിത്.
ഇന്നലെ പെട്രോളിന് 70 പൈസയും, ഡീസലിന് 80 പൈസയും വര്‍ധിച്ചിരുന്നു.