30 March 2022 5:44 AM IST
Summary
ഡെല്‍ഹി: നോയല്‍ നേവല്‍ ടാറ്റയെ ടാറ്റ സ്റ്റീല്‍ അഡീഷണല്‍ ഡയറക്ടറും, വൈസ് ചെയര്‍മാനുമായി നിയമിച്ചു. നിലവിൽ അദ്ദേഹം സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ബോര്‍ഡുകളില്‍ ട്രസ്റ്റിയാണ്. തിങ്കളാഴ്ച ചേര്‍ന്ന കമ്പനിയുടെ ബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായി ടാറ്റ സ്റ്റീല്‍ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി, 2022 മാര്‍ച്ച് 28 മുതല്‍ നോയല്‍ നേവല്‍ ടാറ്റയെ ഒരു അഡീഷണല്‍ ഡയറക്ടറായി (നോണ്‍-എക്‌സിക്യൂട്ടീവ്, നോണ്‍-ഇന്‍ഡിപെന്‍ഡന്റ്) നിയമിക്കുന്നത് […]
ഡെല്‍ഹി: നോയല്‍ നേവല്‍ ടാറ്റയെ ടാറ്റ സ്റ്റീല്‍ അഡീഷണല്‍ ഡയറക്ടറും, വൈസ് ചെയര്‍മാനുമായി നിയമിച്ചു. നിലവിൽ അദ്ദേഹം സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ബോര്‍ഡുകളില്‍ ട്രസ്റ്റിയാണ്.
തിങ്കളാഴ്ച ചേര്‍ന്ന കമ്പനിയുടെ ബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായി ടാറ്റ സ്റ്റീല്‍ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി, 2022 മാര്‍ച്ച് 28 മുതല്‍ നോയല്‍ നേവല്‍ ടാറ്റയെ ഒരു അഡീഷണല്‍ ഡയറക്ടറായി (നോണ്‍-എക്‌സിക്യൂട്ടീവ്, നോണ്‍-ഇന്‍ഡിപെന്‍ഡന്റ്) നിയമിക്കുന്നത് ഡയറക്ടര്‍ ബോര്‍ഡ് പരിഗണിക്കുകയും, ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തതായി ടാറ്റ സ്റ്റീല്‍ പറഞ്ഞു.
നിലവില്‍ ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, വോള്‍ട്ടാസ് ലിമിറ്റഡ്, ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ ചെയര്‍മാനും, ടൈറ്റന്‍ കമ്പനി വൈസ് ചെയര്‍മാനുമാണ് അദ്ദേഹം. കൂടാതെ, കന്‍സായി നെറോലാക് പെയിന്റ്സിന്റെയും, സ്മിത്ത്‌സ് പിഎല്‍സിയുടെയും ബോര്‍ഡിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.