29 March 2022 7:07 AM GMT
Summary
ന്യൂഡല്‍ഹി: ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പിന്റെ രുചി സോയ എഫ്പിഒ (ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍) അപേക്ഷകര്‍ക്ക് പിന്മാറാന്‍ അവസരം നല്‍കണമെന്ന് ബാങ്കുകളോട് സെബി ആവശ്യപ്പെട്ടു. ഓഹരി വില്‍പ്പനയെക്കുറിച്ചുള്ള തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണിത്. ഓഹരി വില്‍പ്പന ഇതിനകം 3.6 മടങ്ങ് അധികമായിരിക്കുന്നതിനാല്‍, അപേക്ഷകൾ പിന്‍വലിക്കുന്നത് അന്തിമ സംഖ്യകളില്‍ കുറവ് വരുത്തും. എഫ്പിഒയിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചും, കമ്പനിയുടെ ഓഹരികള്‍ വിപണി വിലയെക്കാൾ കിഴിവില്‍ ലഭ്യമാകുന്നതിനെക്കുറിച്ചും സമൂഹ മാധ്യമങ്ങളില്‍ ചില ഊഹക്കച്ചവട സന്ദേശങ്ങള്‍ വന്നിരുന്നു. ഈ സന്ദേശം കമ്പനിയോ, […]
ന്യൂഡല്‍ഹി: ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പിന്റെ രുചി സോയ എഫ്പിഒ (ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍) അപേക്ഷകര്‍ക്ക് പിന്മാറാന്‍ അവസരം നല്‍കണമെന്ന് ബാങ്കുകളോട് സെബി ആവശ്യപ്പെട്ടു.
ഓഹരി വില്‍പ്പനയെക്കുറിച്ചുള്ള തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണിത്. ഓഹരി വില്‍പ്പന ഇതിനകം 3.6 മടങ്ങ് അധികമായിരിക്കുന്നതിനാല്‍, അപേക്ഷകൾ പിന്‍വലിക്കുന്നത് അന്തിമ സംഖ്യകളില്‍ കുറവ് വരുത്തും.
എഫ്പിഒയിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചും, കമ്പനിയുടെ ഓഹരികള്‍ വിപണി വിലയെക്കാൾ കിഴിവില്‍ ലഭ്യമാകുന്നതിനെക്കുറിച്ചും സമൂഹ മാധ്യമങ്ങളില്‍ ചില ഊഹക്കച്ചവട സന്ദേശങ്ങള്‍ വന്നിരുന്നു. ഈ സന്ദേശം കമ്പനിയോ, അതിന്റെ ഡയറക്ടര്‍മാരോ, പ്രൊമോട്ടര്‍മാരോ, പ്രൊമോട്ടര്‍ ഗ്രൂപ്പോ, ഗ്രൂപ്പ് കമ്പനികളോ നല്‍കിയതല്ലെന്ന് സെബിയെ രുചി സോയ ഇന്‍ഡസ്ട്രീസ് അറിയിച്ചു.
ഐടി ആക്ട്, ഐപിസി സെക്ഷന്‍ 420 എന്നിവ പ്രകാരം ഈ സന്ദേശങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ കമ്പനി എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും പറയുന്നു.
സെബിയുടെ നിര്‍ദ്ദേശപ്രകാരം, അപേക്ഷകര്‍ക്കെല്ലാം (ആങ്കര്‍ നിക്ഷേപകര്‍ ഒഴികെ), മാര്‍ച്ച് 28 മുതല്‍ 30 വരെ അപേക്ഷകള്‍ പിന്‍വലിക്കാനുള്ള അവസരമുണ്ടെന്ന് രുചി സോയ പറഞ്ഞു.
4,300 കോടി രൂപയുടെ എഫ്പിഒ കൈകാര്യം ചെയ്യുന്ന ബാങ്കുകളുമായി നടത്തിയ യോഗത്തിന് ശേഷം സെബി നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഈ അറിയിപ്പ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വ്യാജ എസ്എംഎസുകളെക്കുറിച്ച് നിക്ഷേപകര്‍ക്ക് പത്ര പരസ്യങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കാനും ബാങ്കുകളോട് സെബി ആവശ്യപ്പെട്ടിട്ടുണ്ട്.