28 March 2022 10:24 PM GMT
Summary
ഡെല്‍ഹി: രാജ്യത്ത് പെട്രോൾ, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 80 പൈസയും, ഡീസലിന് 70 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ഏഴാം തവണയാണ് വില ഉയരുന്നത്. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ നിരക്ക് 4.80 രൂപ വര്‍ധിച്ചു. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 100 കടന്നിരിക്കിക്കുയാണ്. പുതിയ നിരക്ക് അനുസരിച്ച് 99.41 രൂപയില്‍ നിന്ന് 100.21 രൂപയാകും ഡെല്‍ഹിയിലെ നിരക്ക്. അതേസമയം, ഡീസല്‍ നിരക്ക് ലിറ്ററിന് 90.77 രൂപയില്‍ നിന്ന് 91.47 രൂപയായി ഉയര്‍ന്നതായി സംസ്ഥാനത്തെ ഇന്ധന ചില്ലറ വ്യാപാരികള്‍ ..
ഡെല്‍ഹി: രാജ്യത്ത് പെട്രോൾ, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 80 പൈസയും, ഡീസലിന് 70 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ഏഴാം തവണയാണ് വില ഉയരുന്നത്. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ നിരക്ക് 4.80 രൂപ വര്‍ധിച്ചു.
ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 100 കടന്നിരിക്കിക്കുയാണ്. പുതിയ നിരക്ക് അനുസരിച്ച് 99.41 രൂപയില്‍ നിന്ന് 100.21 രൂപയാകും ഡെല്‍ഹിയിലെ നിരക്ക്. അതേസമയം, ഡീസല്‍ നിരക്ക് ലിറ്ററിന് 90.77 രൂപയില്‍ നിന്ന് 91.47 രൂപയായി ഉയര്‍ന്നതായി സംസ്ഥാനത്തെ ഇന്ധന ചില്ലറ വ്യാപാരികള്‍ പറയുന്നു.
രാജ്യത്തുടനീളം നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക നികുതിയുടെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഓരോ സംസ്ഥാനത്തും നിരക്ക് വ്യത്യാസമുണ്ട്. 2017 ജൂണില്‍ പ്രതിദിന വില പരിഷ്‌കരണം അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള ഏകദിന വര്‍ധനയാണിത്. ഏതാനും ദിവസങ്ങളായി
പെട്രോള്‍ ലിറ്ററിന് 50 പൈസയും, 30 പൈസയും ഉയര്‍ന്നപ്പോള്‍, ഡീസലിന് 55 പൈസയും 35 പൈസയും ഉയര്‍ന്നിരുന്നു.