29 March 2022 1:30 AM IST
Summary
ഏപ്രില്‍ 1-ന് ഒരു പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യേണ്ടതിനാല്‍ പല സംസ്ഥാനങ്ങളിലെയും ബാങ്കുകള്‍ അടച്ചിടും. ഇന്ത്യയിലെ ബാങ്ക് അവധികള്‍ വ്യക്തമാക്കുന്ന കലണ്ടര്‍ ഓരോ വര്‍ഷവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രസിദ്ധീകരിക്കാറുണ്ട്. അത് പ്രകാരം ഇന്ത്യയിലെ ബാങ്കവധികള്‍ അറിയാം. ബാങ്കിംഗ് അവധികള്‍ ഓരോ സംസ്ഥാനങ്ങളിലെയും ഉത്സവങ്ങളെ അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ ഒരോ സംസ്ഥാനത്തിനും അവധികള്‍ വ്യത്യസ്ഥമായിരിക്കും. ആര്‍ബിഐ കലണ്ടര്‍ അനുസരിച്ച് 2022 ഏപ്രില്‍ മാസത്തെ ബാങ്ക് അവധികള്‍ ഇവയാണ്. ഏപ്രില്‍ 1 (വെള്ളി): അക്കൗണ്ടുകള്‍ […]
ഏപ്രില്‍ 1-ന് ഒരു പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യേണ്ടതിനാല്‍ പല സംസ്ഥാനങ്ങളിലെയും ബാങ്കുകള്‍ അടച്ചിടും. ഇന്ത്യയിലെ ബാങ്ക് അവധികള്‍ വ്യക്തമാക്കുന്ന കലണ്ടര്‍ ഓരോ വര്‍ഷവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രസിദ്ധീകരിക്കാറുണ്ട്. അത് പ്രകാരം ഇന്ത്യയിലെ ബാങ്കവധികള്‍ അറിയാം.
ബാങ്കിംഗ് അവധികള്‍ ഓരോ സംസ്ഥാനങ്ങളിലെയും ഉത്സവങ്ങളെ അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ ഒരോ സംസ്ഥാനത്തിനും അവധികള്‍ വ്യത്യസ്ഥമായിരിക്കും. ആര്‍ബിഐ കലണ്ടര്‍ അനുസരിച്ച് 2022 ഏപ്രില്‍ മാസത്തെ ബാങ്ക് അവധികള്‍ ഇവയാണ്.
ഏപ്രില്‍ 1 (വെള്ളി): അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നതിനാല്‍ ബാങ്കുകള്‍ അടച്ചിടും. ഐസ്വാള്‍, ചണ്ഡീഗഡ്, ഷില്ലോങ്, ഷിംല എന്നിവയൊഴികെ രാജ്യത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ബാങ്കുകള്‍ അടച്ചിടും.
ഏപ്രില്‍ 2 (ശനി): കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, മണിപ്പൂര്‍, ജമ്മു, ഗോവ, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഏപ്രില്‍ 4 (തിങ്കള്‍): സര്‍ഹുല്‍ പ്രമാണിച്ച് ജാര്‍ഖണ്ഡില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഏപ്രില്‍ 5 (ചൊവ്വ): ബാബു ജഗ്ജീവന്‍ റാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് തെലങ്കാനയില്‍ ബാങ്കുകള്‍ക്ക് അവധി.
ഏപ്രില്‍ 14 (വ്യാഴം): ഡോ. ബാബാസാഹെബ് അംബേദ്കര്‍ ജയന്തി/മഹാവീര്‍ ജയന്തി/ബൈശാഖി/വൈശാഖി/തമിഴ് പുതുവത്സര ദിനം/ചൈറോബ/ബിജു ഫെസ്റ്റിവല്‍/ബോഹാഗ് ബിഹു എന്നിവയോടനുബന്ധിച്ച് മേഘാലയ, ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഏപ്രില്‍ 15 (വെള്ളി): ദുഃഖവെള്ളി/ബംഗാളി പുതുവത്സര ദിനം (നബബര്‍ഷ)/ഹിമാചല്‍ ദിനം/വിഷു/ബോഹാഗ് ബിഹു എന്നിവ പ്രമാണിച്ച് രാജസ്ഥാന്‍, ജമ്മു, ശ്രീനഗര്‍ എന്നീ സംസ്ഥാനങ്ങള്‍ ഒഴികെയുള്ള ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഏപ്രില്‍ 16 (ശനി): ബൊഹാഗ് ബിഹു പ്രമാണിച്ച് അസമില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഏപ്രില്‍ 19 (ബുധന്‍): ഷബ്-ഐ-ഖദ്ര്/ജുമാത്ത്-ഉല്‍-വിദ പ്രമാണിച്ച് ജമ്മുവിലും ശ്രീനഗറിലും ബാങ്കുകള്‍ക്ക് അവധി
ഏപ്രില്‍ 21 (വ്യാഴം): ഗരിയ പൂജയുടെ ഭാഗമായി ത്രിപുരയില്‍ ബാങ്കുകള്‍ അടച്ചിടും.
അസമിലെ ബാങ്കുകള്‍ ഏപ്രില്‍ 14 മുതല്‍ 21 വരെ തുടര്‍ച്ചയായി നാല് ദിവസം അടച്ചിടും. ഈ ദിവസങ്ങള്‍ക്ക് പുറമെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ബാങ്കുകള്‍ക്ക് അവധിയായിരിക്കും.