28 March 2022 7:20 AM GMT
Summary
ഡെൽഹി: ട്രാവൽ സർവീസ് പ്രൊവൈഡറായ യാത്രാ ഓൺലൈൻ 750 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് സമർപ്പിച്ചതായി കമ്പനി അറിയിച്ചു. രോഹിത് ഭാസിൻ, ദീപ മിശ്ര ഹാരിസ്, അജയ് നാരായൺ ഝാ എന്നിവരെ നോൺ-എക്സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടർമാരായി കമ്പനി നിയമിച്ചു. "750 കോടി രൂപ വരെയുള്ള പുതിയ ഇഷ്യൂവും, യാത്രയുടെ പ്രമോട്ടർമാരിൽ ഒരാളായ THCL ട്രാവൽ ഹോൾഡിംഗ് സൈപ്രസ് ലിമിറ്റഡിന്റെ 88,96,998 ഇക്വിറ്റി ഷെയറുകൾ ഉൾപ്പെടെ ആകെ 93,28,358 ഇക്വിറ്റി […]
ഡെൽഹി: ട്രാവൽ സർവീസ് പ്രൊവൈഡറായ യാത്രാ ഓൺലൈൻ 750 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് സമർപ്പിച്ചതായി കമ്പനി അറിയിച്ചു.
രോഹിത് ഭാസിൻ, ദീപ മിശ്ര ഹാരിസ്, അജയ് നാരായൺ ഝാ എന്നിവരെ നോൺ-എക്സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടർമാരായി കമ്പനി നിയമിച്ചു.
"750 കോടി രൂപ വരെയുള്ള പുതിയ ഇഷ്യൂവും, യാത്രയുടെ പ്രമോട്ടർമാരിൽ ഒരാളായ THCL ട്രാവൽ ഹോൾഡിംഗ് സൈപ്രസ് ലിമിറ്റഡിന്റെ 88,96,998 ഇക്വിറ്റി ഷെയറുകൾ ഉൾപ്പെടെ ആകെ 93,28,358 ഇക്വിറ്റി ഷെയറുകളുടെ വിൽപ്പനയ്ക്കുള്ള 'ഓഫർ ഫോർ സെയിലും' അടങ്ങുന്ന പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) കമ്പനി അതിന്റെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) ഫയൽ ചെയ്തിട്ടുണ്ട്," യാത്ര പ്രസ്താവനയിൽ പറഞ്ഞു.