Summary
മുംബൈ: ടാറ്റ ക്യാപിറ്റല്‍ ഹെല്‍ത്ത്കെയര്‍ ഫണ്ട്-II 955 കോടി രൂപ സമാഹരിച്ചു. 2012 ല്‍ 411 കോടി രൂപ സമാഹരിച്ച ടാറ്റ ക്യാപിറ്റല്‍ ഹെല്‍ത്ത്കെയര്‍ ഫണ്ട് I-ന്റെ തുടര്‍ച്ചയായാണ് ഈ ഫണ്ട് സമാഹരണം. ആഗോള ഫാര്‍മ കമ്പനികള്‍, മെഡിക്കല്‍ ഉപകരണ കമ്പനികള്‍, വികസന ധനകാര്യ സ്ഥാപനങ്ങള്‍, വലിയ യൂറോപ്യന്‍ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ ആഭ്യന്തരവും, അന്തര്‍ദേശീയവുമായ സ്ഥാപനങ്ങളില്‍ നിന്നാണ് രണ്ടാമത്തെ ഫണ്ട് സമാഹരിച്ചത്. പുതിയ ഫണ്ടിന്റെ 60 ശതമാനം ആഭ്യന്തര ആരോഗ്യ സംരക്ഷണ മേഖലയിലും, ലൈഫ് സയന്‍സസ് മേഖലയിലും […]
മുംബൈ: ടാറ്റ ക്യാപിറ്റല്‍ ഹെല്‍ത്ത്കെയര്‍ ഫണ്ട്-II 955 കോടി രൂപ സമാഹരിച്ചു. 2012 ല്‍ 411 കോടി രൂപ സമാഹരിച്ച ടാറ്റ ക്യാപിറ്റല്‍ ഹെല്‍ത്ത്കെയര്‍ ഫണ്ട് I-ന്റെ തുടര്‍ച്ചയായാണ് ഈ ഫണ്ട് സമാഹരണം.
ആഗോള ഫാര്‍മ കമ്പനികള്‍, മെഡിക്കല്‍ ഉപകരണ കമ്പനികള്‍, വികസന ധനകാര്യ സ്ഥാപനങ്ങള്‍, വലിയ യൂറോപ്യന്‍ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ ആഭ്യന്തരവും, അന്തര്‍ദേശീയവുമായ സ്ഥാപനങ്ങളില്‍ നിന്നാണ് രണ്ടാമത്തെ ഫണ്ട് സമാഹരിച്ചത്. പുതിയ ഫണ്ടിന്റെ 60 ശതമാനം ആഭ്യന്തര ആരോഗ്യ സംരക്ഷണ മേഖലയിലും, ലൈഫ് സയന്‍സസ് മേഖലയിലും ഉപയോഗിക്കും. ബാക്കി തുക ലോക വിപണിയില്‍ ഉല്‍പ്പന്നങ്ങളോ, സേവനങ്ങളോ എത്തിക്കുന്ന ആരോഗ്യ സംരക്ഷണ-ലൈഫ് സയന്‍സ് കമ്പനികള്‍ക്കായി നീക്കിവയ്ക്കുമെന്ന് ടാറ്റ ക്യാപിറ്റലിന്റെ മാനേജിംഗ് പാര്‍ട്ണര്‍ വിശാലാക്ഷി ചന്ദ്രമൗലി പറഞ്ഞു.
പുതിയ ഫണ്ട് ഇതിനകം തന്നെ ലിനക്‌സ് ഫാര്‍മ, അതുലയ ഹെല്‍ത്ത് കെയര്‍, ദീപ്ടെക് ഇന്‍ക് എന്നീ മൂന്ന് കമ്പനികള്‍ക്ക് പണം നല്‍കിയിട്ടുണ്ട്. നാലാമത്തെ നിക്ഷേപം ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മറ്റൊരു പാര്‍ട്ണര്‍ വമേഷ് ചോവതിയ കൂട്ടിച്ചേര്‍ത്തു.