28 March 2022 5:39 AM GMT
Summary
ഡെൽഹി: ശീതീകരിച്ച മാംസം കയറ്റുമതി ചെയ്യുന്ന കമ്പനിയായ എച്ച്എംഎ അഗ്രോ ഇൻഡസ്ട്രീസ് 480 കോടി രൂപയുടെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്കായി മാർക്കറ്റ് റെഗുലേറ്റർ സെബിയിൽ പ്രാഥമിക രേഖകൾ സമർപ്പിച്ചു. പ്രാരംഭ ഓഹരി വിൽപ്പനയിൽ (ഐപിഒ) 150 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും, പ്രമോട്ടർമാരുടെ 330 കോടി രൂപ മൂല്യമുള്ള ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിലും (ഒഎഫ്‌എസ്) ഉൾപ്പെടും. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആർഎച്ച്പി) പ്രകാരം വാജിദ് അഹമ്മദിന്റെ 120 കോടി രൂപയുടെ […]
ഡെൽഹി: ശീതീകരിച്ച മാംസം കയറ്റുമതി ചെയ്യുന്ന കമ്പനിയായ എച്ച്എംഎ അഗ്രോ ഇൻഡസ്ട്രീസ് 480 കോടി രൂപയുടെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്കായി മാർക്കറ്റ് റെഗുലേറ്റർ സെബിയിൽ പ്രാഥമിക രേഖകൾ സമർപ്പിച്ചു. പ്രാരംഭ ഓഹരി വിൽപ്പനയിൽ (ഐപിഒ) 150 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും, പ്രമോട്ടർമാരുടെ 330 കോടി രൂപ മൂല്യമുള്ള ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിലും (ഒഎഫ്‌എസ്) ഉൾപ്പെടും.
ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആർഎച്ച്പി) പ്രകാരം വാജിദ് അഹമ്മദിന്റെ 120 കോടി രൂപയുടെ ഓഹരികളും, ഗുൽസാർ അഹമ്മദ്, മുഹമ്മദ് മെഹമൂദ് ഖുറേഷി, മുഹമ്മദ് അഷ്‌റഫ് ഖുറേഷി, സുൽഫിഖർ അഹ്മദ് എന്നിവരുടെ 49 കോടി രൂപ മൂല്യമുള്ള ഓഹരികളും ഒഎഫ്‌എസിൽ ഉൾപ്പെടുന്നു. കൂടാതെ, 14 കോടി രൂപയുടെ ഓഹരികൾ പർവേസ് ആലം വിൽക്കും. 135 കോടി രൂപയുടെ അറ്റ വരുമാനം പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി കമ്പനി ഉപയോഗിക്കും.
ആഗ്ര ആസ്ഥാനമായുള്ള സ്ഥാപനം ഇന്ത്യയിൽ നിന്നുള്ള ശീതീകരിച്ച എരുമ ഇറച്ചി ഉൽപന്നങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരിൽ ഒന്നാണ്. ഇതിന്റെ ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള 40-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. അതിന്റെ 90 ശതമാനത്തിലധികം വിൽപ്പനയും കയറ്റുമതിയിൽ നിന്നാണ്. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ, കമ്പനിയുടെ നികുതി കഴിഞ്ഞുള്ള ലാഭം 73 കോടി രൂപയും, പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത വരുമാനം 1,720 കോടി രൂപയുമാണ്.