27 March 2022 1:21 AM GMT
Summary
ഡെല്‍ഹി: കടക്കെണിയിലായ ടെലികോം ഓപറേറ്റര്‍ വോഡഫോണ്‍ ഐഡിയയ്ക്ക് 14,500 കോടി രൂപയുടെ ധനസമാഹരണം നടത്താന്‍ ഓഹരി ഉടമകളുടെ അനുമതി. ശനിയാഴ്ച്ച നടന്ന അസാധാരണ ജനറല്‍ മീറ്റിംഗിലാണ് ഓഹരി ഉടമകള്‍ അനുമതി നല്‍കിയത്. കമ്പനി 4,500 കോടി രൂപയുടെ ഓഹരികള്‍ പ്രമോട്ടര്‍മാരായ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെയും, വോഡഫോണിന്റെയും മറ്റു കമ്പനികള്‍ക്ക് പ്രിഫറന്‍സ് ഓഹരികളായി വില്‍ക്കും. കൂടാതെ 10,000 കോടി രൂപ ഓഹരി വില്‍പ്പനയിലൂടെയോ അല്ലെങ്കില്‍ അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീപ്റ്റ്, ഗ്ലോബല്‍ ഡെപ്പോസിറ്ററി റെസീപ്റ്റ്, ഫോറിന്‍ കറന്‍സി കണ്‍വേര്‍ട്ടബിള്‍ ബോണ്ട് […]
ഡെല്‍ഹി: കടക്കെണിയിലായ ടെലികോം ഓപറേറ്റര്‍ വോഡഫോണ്‍ ഐഡിയയ്ക്ക് 14,500 കോടി രൂപയുടെ ധനസമാഹരണം നടത്താന്‍ ഓഹരി ഉടമകളുടെ അനുമതി. ശനിയാഴ്ച്ച നടന്ന അസാധാരണ ജനറല്‍ മീറ്റിംഗിലാണ് ഓഹരി ഉടമകള്‍ അനുമതി നല്‍കിയത്.
കമ്പനി 4,500 കോടി രൂപയുടെ ഓഹരികള്‍ പ്രമോട്ടര്‍മാരായ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെയും, വോഡഫോണിന്റെയും മറ്റു കമ്പനികള്‍ക്ക് പ്രിഫറന്‍സ് ഓഹരികളായി വില്‍ക്കും. കൂടാതെ 10,000 കോടി രൂപ ഓഹരി വില്‍പ്പനയിലൂടെയോ അല്ലെങ്കില്‍ അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീപ്റ്റ്, ഗ്ലോബല്‍ ഡെപ്പോസിറ്ററി റെസീപ്റ്റ്, ഫോറിന്‍ കറന്‍സി കണ്‍വേര്‍ട്ടബിള്‍ ബോണ്ട് എന്നിവയിലൂടെയോ കണ്ടെത്തും.
വോഡഫോണ്‍ 3,375 കോടി രൂപയും, ആദിത്യ ബിര്‍ള ഗ്രൂപ്പ് 1,125 കോടി രൂപയും കമ്പനിയിലേക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. വോഡഫോണ്‍ ഗ്രൂപ്പിന്റെ പസഫിക് സെക്യൂരിറ്റീസ്, പ്രൈം മെറ്റല്‍സ് എന്നിവര്‍ 253.75 കോടി ഓഹരികള്‍ വാങ്ങും. കമ്പനി ഇഷ്യു ചെയ്യുന്ന പ്രിഫറന്‍സ് ഓഹരികളുടെ 75 ശതമാനത്തോളം വരും ഇത്.
ആദ്യ ബിര്‍ള ഗ്രൂപ്പിന്റെ ഒറിയാന ഇന്‍വെസ്റ്റ്‌മെന്റ്‌സ് 84.58 കോടി ഓഹരികള്‍ വാങ്ങും. ഇത് പ്രിഫറന്‍സ് ഷെയറുകളുടെ 25 ശതമാനം വരും.
നിലവില്‍ മാതൃ കമ്പനികളായ ആദ്യത ബിര്‍ള ഗ്രൂപ്പന് 27 ശതമാനവും, വോഡഫോണിന് 44 ശതമാനവും ഓഹരി പങ്കാളിത്തമാണ് വോഡഫോണ്‍ ഐഡിയയിലുള്ളത്.