Summary
ഡെല്‍ഹി: ഉയര്‍ന്ന ആഭ്യന്തര കല്‍ക്കരി ഉത്പാദനം ഇറക്കുമതി കുറയ്ക്കാന്‍ സഹായിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര കല്‍ക്കരി ഉല്‍പ്പാദനം ഗണ്യമായി വര്‍ധിച്ചതോടെ, വൈദ്യുതി ആവശ്യകത വര്‍ധിച്ചിട്ടും, കല്‍ക്കരി ഇറക്കുമതിയില്‍ ഇന്ത്യ ഗണ്യമായ കുറവ് കൈവരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. എല്ലാ ഗ്രേഡുകളിലുമുള്ള നോണ്‍-കോക്കിംഗ് കല്‍ക്കരിയുടെ ഇറക്കുമതി ഏപ്രില്‍-ജനുവരി കാലയളവില്‍ 163.845 ദശലക്ഷം ടണ്ണില്‍ നിന്ന് 125.611 ദശലക്ഷം ടണ്ണായി കുറഞ്ഞു. 2020 സാമ്പത്തിക വര്‍ഷത്തിലെ ഇതേ മാസങ്ങളെ അപേക്ഷിച്ച് ഏകദേശം 23.33 ശതമാനം ഇടിവാണ് ഉണ്ടായത്. ഈ വര്‍ഷം ജനുവരെയുള്ള […]
ഡെല്‍ഹി: ഉയര്‍ന്ന ആഭ്യന്തര കല്‍ക്കരി ഉത്പാദനം ഇറക്കുമതി കുറയ്ക്കാന്‍ സഹായിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍.
ആഭ്യന്തര കല്‍ക്കരി ഉല്‍പ്പാദനം ഗണ്യമായി വര്‍ധിച്ചതോടെ, വൈദ്യുതി ആവശ്യകത വര്‍ധിച്ചിട്ടും, കല്‍ക്കരി ഇറക്കുമതിയില്‍ ഇന്ത്യ ഗണ്യമായ കുറവ് കൈവരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.
എല്ലാ ഗ്രേഡുകളിലുമുള്ള നോണ്‍-കോക്കിംഗ് കല്‍ക്കരിയുടെ ഇറക്കുമതി ഏപ്രില്‍-ജനുവരി കാലയളവില്‍ 163.845 ദശലക്ഷം ടണ്ണില്‍ നിന്ന് 125.611 ദശലക്ഷം ടണ്ണായി കുറഞ്ഞു. 2020 സാമ്പത്തിക വര്‍ഷത്തിലെ ഇതേ മാസങ്ങളെ അപേക്ഷിച്ച് ഏകദേശം 23.33 ശതമാനം ഇടിവാണ് ഉണ്ടായത്.
ഈ വര്‍ഷം ജനുവരെയുള്ള ആഭ്യന്തര കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉത്പാദനം 815.72 ബില്യണ്‍ യൂണിറ്റാണ്. 2020 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ 724.746 ബില്യണ്‍ യൂണിറ്റിനേക്കാള്‍ 12.55 ശതമാനം വര്‍ധിച്ചതായി കല്‍ക്കരി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
2020 ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഇറക്കുമതി ചെയ്ത കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉല്‍പ്പാദനം 78.07 ബില്യണ്‍ യൂണിറ്റ് ആയിരുന്നത് 2022 സാമ്പത്തിക വര്‍ഷത്തിലെ അതേ മാസങ്ങളില്‍ 55 ശതമാനം കുറഞ്ഞ് 35.13 ബില്യണ്‍ യൂണിറ്റ് ആയി.
2020 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വൈദ്യുതി മേഖലയില്‍ പ്രാഥമികമായി ഉപയോഗിക്കുന്ന നോണ്‍-കോക്കിംഗ് കല്‍ക്കരിയുടെ ഇറക്കുമതി ജനുവരി 22 വരെ 58.09 മെട്രിക് ടണ്ണില്‍ നിന്ന് 22.73 മെട്രിക് ടണ്ണായി — 60.87 ശതമാനം -കുറഞ്ഞു.
ആഭ്യന്തര കല്‍ക്കരി ഉത്പാദനം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണ്. കാരണം അധിക കല്‍ക്കരിയുടെ ലഭ്യത ഇറക്കുമതി കുറയ്ക്കാന്‍ സഹായിക്കും. ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോഗ രാജ്യമാണ് ഇന്ത്യ. ഓരോ വര്‍ഷവും വൈദ്യുതി ആവശ്യകത 4.7ശതമാനത്തോളമാണ് വര്‍ധിക്കുന്നത്.