image

27 March 2022 12:45 AM GMT

Oil and Gas

വീണ്ടും ഇന്ധന വിലവര്‍ധന: പെട്രോളിന് 50 പൈസയും, ഡീസലിന് 55 പൈസയും കൂടി

PTI

വീണ്ടും ഇന്ധന വിലവര്‍ധന: പെട്രോളിന് 50 പൈസയും, ഡീസലിന് 55 പൈസയും കൂടി
X

Summary

ഡെല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 50 പൈസയും, ഡീസലിന് 55 പൈസയും ഇന്നും വര്‍ധിപ്പിച്ചു. ദിവസേനയുള്ള വില പരിഷ്‌കരണം പുനരാരംഭിച്ചതിന് ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ നിരക്ക് 3.70-3.75 രൂപയോളം ഉയര്‍ന്നിട്ടുണ്ട്. വിലവര്‍ധനവിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 98.61 രൂപയില്‍ നിന്ന് 99.11 രൂപയാകും. അതേസമയം, ഡീസല്‍ നിരക്ക് ലിറ്ററിന് 89.87 രൂപയില്‍ നിന്ന് 90.42 രൂപയായി ഉയര്‍ന്നതായി സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം വ്യക്തമാക്കുന്നു. രാജ്യത്തുടനീളം നിരക്കുകള്‍ വര്‍ധിപ്പിച്ചുണ്ട്. പ്രാദേശിക നികുതിയുടെ അടിസ്ഥാനത്തില്‍ ഓരോ […]


ഡെല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 50 പൈസയും, ഡീസലിന് 55 പൈസയും ഇന്നും വര്‍ധിപ്പിച്ചു. ദിവസേനയുള്ള വില പരിഷ്‌കരണം പുനരാരംഭിച്ചതിന് ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ നിരക്ക് 3.70-3.75 രൂപയോളം ഉയര്‍ന്നിട്ടുണ്ട്.

വിലവര്‍ധനവിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 98.61 രൂപയില്‍ നിന്ന് 99.11 രൂപയാകും. അതേസമയം, ഡീസല്‍ നിരക്ക് ലിറ്ററിന് 89.87 രൂപയില്‍ നിന്ന് 90.42 രൂപയായി ഉയര്‍ന്നതായി സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം വ്യക്തമാക്കുന്നു.

രാജ്യത്തുടനീളം നിരക്കുകള്‍ വര്‍ധിപ്പിച്ചുണ്ട്. പ്രാദേശിക നികുതിയുടെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തും നിരക്കില്‍ വ്യത്യാസമുണ്ടാകും. മാര്‍ച്ച് 22 ന്, നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷമുള്ള അഞ്ചാമത്തെ വില വര്‍ധനയാണിത്. കഴിഞ്ഞ നാല് തവണയും ലിറ്ററിന് 80 പൈസ വര്‍ധിപ്പിച്ചിരുന്നു. ആറ് ദിവസത്തിനിടെ പെട്രോള്‍ വില ലിറ്ററിന് 3.70 രൂപയും ഡീസലിന് 3.75 രൂപയുമാണ് വര്‍ധിച്ചത്.
ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ നാല് മുതല്‍ വില വര്‍ധനവ് താല്‍കാലികമായി നിര്‍ത്തി വച്ചിരുന്നു.