image

27 March 2022 5:15 AM GMT

Economy

സൗജന്യ ഭക്ഷ്യധാന്യ പദ്ധതി സെപ്തംബര്‍ വരെ നീട്ടി കേന്ദ്രം

Suresh Varghese

സൗജന്യ ഭക്ഷ്യധാന്യ പദ്ധതി സെപ്തംബര്‍ വരെ നീട്ടി കേന്ദ്രം
X

Summary

ഡെല്‍ഹി: പാവപ്പെട്ടവര്‍ക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്ന പദ്ധതി സെപ്തംബര്‍ 30 വരെ ആറ് മാസത്തേക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍. 80,000 കോടി രൂപ അധിക ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് മഹാമാരിയില്‍ നിന്നുള്ള തിരിച്ചുവരവിനിടയില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പിന്തുണയുടെ ഭാഗമായാണ് ഈ പദ്ധതി തുടരുന്നത്. ആദ്യ കൊവിഡ് തരംഗത്തില്‍ രാജ്യം ലോക്ഡൗണിലേക്ക് പോയപ്പോള്‍ ആരംഭിച്ച പദ്ധതിയുടെ അഞ്ചാം ഘട്ടം ഈ മാസം 31 ന് അവസാനിക്കേണ്ടതായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതിക്ക് കീഴില്‍ […]


ഡെല്‍ഹി: പാവപ്പെട്ടവര്‍ക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്ന പദ്ധതി സെപ്തംബര്‍ 30 വരെ ആറ് മാസത്തേക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍....

ഡെല്‍ഹി: പാവപ്പെട്ടവര്‍ക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്ന പദ്ധതി സെപ്തംബര്‍ 30 വരെ ആറ് മാസത്തേക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍. 80,000 കോടി രൂപ അധിക ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് മഹാമാരിയില്‍ നിന്നുള്ള തിരിച്ചുവരവിനിടയില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പിന്തുണയുടെ ഭാഗമായാണ് ഈ പദ്ധതി തുടരുന്നത്.

ആദ്യ കൊവിഡ് തരംഗത്തില്‍ രാജ്യം ലോക്ഡൗണിലേക്ക് പോയപ്പോള്‍ ആരംഭിച്ച പദ്ധതിയുടെ അഞ്ചാം ഘട്ടം ഈ മാസം 31 ന് അവസാനിക്കേണ്ടതായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതിക്ക് കീഴില്‍ ഏകദേശം 2.6 ലക്ഷം കോടി രൂപ ഇതിനകം ചെലവഴിച്ചു, ആറ് മാസത്തേക്ക് 80,000 കോടി രൂപ കൂടി ചെലവ് വരും.

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് (എന്‍എഫ്എസ്എ) കീഴില്‍ വരുന്ന 80 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കികൊണ്ട് കോവിഡ് കാലത്ത് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ 2020 മാര്‍ച്ചില്‍ കേന്ദ്രം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പദ്ധതി ആരംഭിച്ചിരുന്നു.

പിഎംജികെഎവൈയുടെ മൊത്തം ചെലവ് ഏകദേശം 3.40 ലക്ഷം കോടി രൂപയായി ഉയര്‍ത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

അധിക സൗജന്യ ധാന്യങ്ങള്‍ എന്‍എഫ്എസ്എ പ്രകാരം ഒരു കിലോയ്ക്ക് 2-3 രൂപ എന്ന ഉയര്‍ന്ന സബ്സിഡി നിരക്കിലാണ് നല്‍കുന്നത്. പിഎംജികെഎവൈ പദ്ധതിക്ക് കീഴില്‍ അഞ്ചാം ഘട്ടം വരെ 759 ലക്ഷം ടണ്‍ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ഈ വിപുലീകരണത്തിന് കീഴില്‍, ആറാം ഘട്ടത്തില്‍, സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ അധികമായി 244 ലക്ഷം ടണ്‍ ആക്കിയതോടെ പിഎംജികെഎവൈയുടെ കീഴിലുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ മൊത്തം വിഹിതം 1,003 ലക്ഷം ടണ്‍ ആയിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ഏകദേശം അഞ്ച് ലക്ഷം റേഷന്‍ കടകളില്‍ നിന്ന് വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിക്ക് കീഴിലുള്ള ഏതൊരു കുടിയേറ്റ തൊഴിലാളിക്കും, അല്ലെങ്കില്‍ ഗുണഭോക്താവിനും, പോര്‍ട്ടബിലിറ്റി വഴി സൗജന്യ റേഷന്റെ പ്രയോജനം ലഭിക്കും. ഇതുവരെ, 61 കോടിയിലധികം പോര്‍ട്ടബിലിറ്റി ഇടപാടുകള്‍ നടന്നിട്ടുണ്ട്.