Summary
ഡെല്‍ഹി: അനില്‍ അംബാനി ഗ്രൂപ്പിന്റെ കടക്കെണിയിലായ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡ് ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് 54 ഓളം പ്രമുഖ കമ്പനികള്‍ രംഗത്ത്. അദാനി ഫിന്‍സെര്‍വ്, ഐസിഐസിഐ ലോംബാര്‍ഡ്, ടാറ്റ എഐജി, എച്ച്ഡിഎഫ്സി എര്‍ഗോ, നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവ ഇതില്‍ പെടും. ലേലത്തേില്‍ പങ്കെടുക്കുന്നതിന് ബിഡ് സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 25 വരെ നീട്ടിയിരുന്നു. യെസ് ബാങ്ക്, ബന്ധന്‍ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ്, ചോളമണ്ഡം ഇന്‍വെസ്റ്റ്മെന്റ്, ഓക്ട്രീ ക്യാപിറ്റല്‍, ബ്ലാക്ക്സ്റ്റോണ്‍, ബ്രൂക്ക്ഫീല്‍ഡ്, ടിപിജി, കെകെആര്‍, പിരമല്‍ ഫിനാന്‍സ്, […]
ഡെല്‍ഹി: അനില്‍ അംബാനി ഗ്രൂപ്പിന്റെ കടക്കെണിയിലായ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡ് ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് 54 ഓളം പ്രമുഖ കമ്പനികള്‍ രംഗത്ത്.
അദാനി ഫിന്‍സെര്‍വ്, ഐസിഐസിഐ ലോംബാര്‍ഡ്, ടാറ്റ എഐജി, എച്ച്ഡിഎഫ്സി എര്‍ഗോ, നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവ ഇതില്‍ പെടും. ലേലത്തേില്‍ പങ്കെടുക്കുന്നതിന് ബിഡ് സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 25 വരെ നീട്ടിയിരുന്നു.
യെസ് ബാങ്ക്, ബന്ധന്‍ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ്, ചോളമണ്ഡം ഇന്‍വെസ്റ്റ്മെന്റ്, ഓക്ട്രീ ക്യാപിറ്റല്‍, ബ്ലാക്ക്സ്റ്റോണ്‍, ബ്രൂക്ക്ഫീല്‍ഡ്, ടിപിജി, കെകെആര്‍, പിരമല്‍ ഫിനാന്‍സ്, പൂനാവാല ഫിനാന്‍സ് എന്നിവയും ലേലത്തില്‍
പങ്കെടുക്കുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കൂടുതല്‍ കമ്പനികള്‍ മുന്നോട്ട് വന്നതോടെയാണ് ബിഡ് സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയത്. പേമെന്റ് വീഴ്ചകളും, ഗുരുതരമായ ഭരണപ്രശ്‌നങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ നവംബര്‍ 29 നാണ് റിലയന്‍സ് കാപിറ്റലിന്റെ ബോര്‍ഡിനെ റിസര്‍വ്ബാങ്ക് അസാധുവാക്കിയത്. റിസര്‍വ് ബാങ്ക് പാപ്പരത്ത നടപടികള്‍ ആരംഭിച്ച മൂന്നാമത്തെ വലിയ ബാങ്കിംഗ്-ഇതര ധനകാര്യ സ്ഥാപനമാണ് റിലയന്‍സ് കാപിറ്റല്‍. ശ്രേയ് ഗ്രൂപ്പ് എന്‍ബിഎഫ്സിയും, ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷനുമായിരുന്നു മറ്റ് രണ്ട് കമ്പനികള്‍.
ബിഡ്ഡര്‍മാര്‍ക്ക് രണ്ട് ഓപ്ഷനുകളുണ്ടായിരുന്നത്. ഒന്നുകില്‍ അവര്‍ക്ക് മുഴുവന്‍ റിലയന്‍സ് ക്യാപിറ്റലിനും വേണ്ടി ബിഡ് സമര്‍പ്പിക്കാം അല്ലെങ്കില്‍ റിലയന്‍സ് ക്യാപിറ്റലിന്റെ ഏതെങ്കിലും ഒന്നോ അതിലധികമോ സബ്സിഡിയറികള്‍ക്കായി ലേലം വിളിക്കാം. ലഭിച്ചിരിക്കുന്ന ഭൂരിഭാഗം അപക്ഷേകളും റിലയന്‍സ് കാപിറ്റലിനെ മുഴുവനായി ഏറ്റെടുക്കാനുള്ളതാണ്.