Summary
ഡെല്‍ഹി: പബ്ലിക് ഡിജിറ്റല്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഒഎന്‍ഡിസിയുടെ 6 ശതമാനത്തോളം ഓഹരികള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ഏറ്റെടുത്തു. 10 കോടി രൂപയ്ക്കാണ് ഇത് ഏറ്റെടുത്തത്. വ്യവസായ മന്ത്രാലയത്തിന്റെ സംരംഭമായ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) എല്ലാ ഓപ്പണ്‍ നെറ്റ് വര്‍ക്കുകളെയും പ്രോല്‍സാഹിപ്പിക്കുന്നു. ഇതിലൂടെ ഡിജിറ്റല്‍ നെറ്റ് വര്‍ക്കിലൂടെയുള്ള ചരക്ക് സേവന കൈമാറ്റത്തെയും പിന്തുണക്കുന്നു. ഇത് ഓപ്പണ്‍ സോഴ്സ് മെത്തഡോളജി അടിസ്ഥാനമാക്കിയുള്ളതാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ബോര്‍ഡ് 9.5 ശതമാനം ഇക്വിറ്റി പങ്കാളിത്തത്തോടെ ഒന്‍ഡിസിയില്‍ […]
ഡെല്‍ഹി: പബ്ലിക് ഡിജിറ്റല്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഒഎന്‍ഡിസിയുടെ 6 ശതമാനത്തോളം ഓഹരികള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ഏറ്റെടുത്തു. 10 കോടി രൂപയ്ക്കാണ് ഇത് ഏറ്റെടുത്തത്. വ്യവസായ മന്ത്രാലയത്തിന്റെ സംരംഭമായ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) എല്ലാ ഓപ്പണ്‍ നെറ്റ് വര്‍ക്കുകളെയും പ്രോല്‍സാഹിപ്പിക്കുന്നു. ഇതിലൂടെ ഡിജിറ്റല്‍ നെറ്റ് വര്‍ക്കിലൂടെയുള്ള ചരക്ക് സേവന കൈമാറ്റത്തെയും പിന്തുണക്കുന്നു. ഇത് ഓപ്പണ്‍ സോഴ്സ് മെത്തഡോളജി അടിസ്ഥാനമാക്കിയുള്ളതാണ്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ബോര്‍ഡ് 9.5 ശതമാനം ഇക്വിറ്റി പങ്കാളിത്തത്തോടെ ഒന്‍ഡിസിയില്‍ നിക്ഷേപിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച്, ആദ്യഘട്ടത്തില്‍, ഒന്‍ഡിസിയുടെ 5.97 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനു വേണ്ടി ബാങ്ക് 10 കോടി രൂപ നിക്ഷേപിച്ചു. ഇതുവഴി, മുഴുവന്‍ ശൃംഖലയും ഡിജിറ്റൈസ് ചെയ്യുമെന്നും, വിതരണക്കാരെ ഉള്‍പ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുമെന്നും, ലോജിസ്റ്റിക്‌സില്‍ കാര്യക്ഷമത നേടുമെന്നും പ്രതീക്ഷിക്കുന്നതായി പിഎന്‍ബി പറഞ്ഞു.
ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടേയും, പ്രോട്ടീന്‍ ഇഗോവ് ടെക്‌നോളജീസ് ലിമിറ്റഡിന്റെയും ആദ്യകാല നിക്ഷേപത്തോടെയാണ് ഒഎന്‍ഡിസി രൂപീകരിച്ചത്.
നിലവിലുള്ള പ്ലാറ്റ്ഫോം കേന്ദ്രീകൃത ഡിജിറ്റല്‍ കൊമേഴ്സ് മോഡലില്‍ ഒരു ബിസിനസ് ഇടപാട് നടത്താനായി വാങ്ങുന്നവരും വില്‍ക്കുന്നവരും ഒരേ ആപ്ലിക്കേഷനാണ് ഉപയോഗിക്കേണ്ടത്. ഒഎന്‍ഡിസി-യുടെ നെറ്റ് വര്‍ക്ക് കേന്ദ്രീകൃത മോഡല്‍ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വിവിധ പ്ലാറ്റ്ഫോമുകളിലൂടെ എല്ലാ സേവനങ്ങളും ആക്സസ് ചെയ്യാന്‍ കഴിയും. അങ്ങനെയാണ് നെറ്റ് വര്‍ക്കുകള്‍ പരസ്പരം പ്രവര്‍ത്തനക്ഷമമാക്കുന്നത്.