image

24 March 2022 11:26 PM GMT

Business

എയര്‍ടെല്‍ 8,815 കോടി രൂപയുടെ ബാധ്യതകള്‍ അടച്ചുതീര്‍ത്തു

PTI

എയര്‍ടെല്‍ 8,815 കോടി രൂപയുടെ ബാധ്യതകള്‍ അടച്ചുതീര്‍ത്തു
X

Summary

ഡെല്‍ഹി: 2015 ലെ ലേലത്തില്‍ ഏറ്റെടുത്ത സ്പെക്ട്രം സംബന്ധിച്ച ബാധ്യതകള്‍ തീര്‍ക്കാന്‍ എയര്‍ടെല്‍ 8,815 കോടി രൂപ മുന്‍കൂറായി സര്‍ക്കാരിന് അടച്ചതായി ടെലികോം ഓപ്പറേറ്റര്‍ ഭാരതി എയര്‍ടെല്‍ അറിയിച്ചു. 2027, 2028 സാമ്പത്തിക വര്‍ഷങ്ങളില്‍ അടയ്ക്കേണ്ട തവണകളാണ് മുന്‍കൂറായി തിരിച്ചടച്ചതെന്ന് സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ, എയര്‍ടെല്‍ തങ്ങളുടെ സ്‌പെക്ട്രം ബാധ്യതകളില്‍ 24,334 കോടി രൂപ മുന്‍കൂറായി അടച്ചുതീര്‍ത്തു. 10 ശതമാനമാണ് ഈ ബാധ്യതകളുടെ പലിശനിരക്ക്.


ഡെല്‍ഹി: 2015 ലെ ലേലത്തില്‍ ഏറ്റെടുത്ത സ്പെക്ട്രം സംബന്ധിച്ച ബാധ്യതകള്‍ തീര്‍ക്കാന്‍ എയര്‍ടെല്‍ 8,815 കോടി രൂപ മുന്‍കൂറായി സര്‍ക്കാരിന് അടച്ചതായി ടെലികോം ഓപ്പറേറ്റര്‍ ഭാരതി എയര്‍ടെല്‍ അറിയിച്ചു. 2027, 2028 സാമ്പത്തിക വര്‍ഷങ്ങളില്‍ അടയ്ക്കേണ്ട തവണകളാണ് മുന്‍കൂറായി തിരിച്ചടച്ചതെന്ന് സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ നാല് മാസത്തിനിടെ, എയര്‍ടെല്‍ തങ്ങളുടെ സ്‌പെക്ട്രം ബാധ്യതകളില്‍ 24,334 കോടി രൂപ മുന്‍കൂറായി അടച്ചുതീര്‍ത്തു. 10 ശതമാനമാണ് ഈ ബാധ്യതകളുടെ പലിശനിരക്ക്.