Summary
മുംബൈ: ആഗോള ഓഹരിവിപണികളിലെ ദുര്‍ബലമായ പ്രവണതയ്ക്കിടയില്‍ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികള്‍ പിന്‍വാങ്ങിയതിനാല്‍ സെന്‍സെക്‌സും, നിഫ്റ്റിയും നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സക്‌സ് 89.14 പോയിന്റ് ഇടിഞ്ഞ് 57,595.68 പോയിന്റിലെത്തി. ഇന്നത്തെ വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സൂചിക 57,138.51ലേക്ക് താഴുകയും 57,827.99 പോയിന്റിലേക്ക് ഉയരുകയും ചെയ്തിരുന്നു. നിഫ്റ്റി 22.90 പോയിന്റ് താഴ്ന്ന് 17,222.75 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റന്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി ഇന്ത്യ, ഇന്‍ഡസ് […]
മുംബൈ: ആഗോള ഓഹരിവിപണികളിലെ ദുര്‍ബലമായ പ്രവണതയ്ക്കിടയില്‍ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികള്‍ പിന്‍വാങ്ങിയതിനാല്‍ സെന്‍സെക്‌സും, നിഫ്റ്റിയും നഷ്ടത്തോടെ ക്ലോസ് ചെയ്തു.
സെന്‍സക്‌സ് 89.14 പോയിന്റ് ഇടിഞ്ഞ് 57,595.68 പോയിന്റിലെത്തി. ഇന്നത്തെ വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സൂചിക 57,138.51ലേക്ക് താഴുകയും 57,827.99 പോയിന്റിലേക്ക് ഉയരുകയും ചെയ്തിരുന്നു. നിഫ്റ്റി 22.90 പോയിന്റ് താഴ്ന്ന് 17,222.75 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റന്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി ഇന്ത്യ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് പ്രധാനമായും നഷ്ടം രേഖപ്പെടുത്തിയവര്‍.
ഡോ റെഡ്ഡീസ് ലാബോറട്ടറീസ്, അള്‍ട്രാടെക് സിമന്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എന്‍ടിപിസി, ഐടിസി, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവ നേട്ടം രേഖപ്പെടുത്തി.
"വിപണിക്ക് ഇപ്പോള്‍ ദിശാബോധമില്ല. ക്രൂഡ് വില, എഫ്പിഐ ഒഴുക്ക്, വരുന്ന പോളിസി മീറ്റിംഗുകളില്‍ യുഎസ് ഫെഡ് എന്തുചെയ്യുമെന്ന ഊഹാപോഹങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രതികരണങ്ങളില്‍ വിപണി ദിവസേന ഉയര്‍ന്നും, താഴ്ന്നും നീങ്ങുകയാണ്," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.
മുന്‍ വ്യാപാരത്തില്‍ സെന്‍സക്‌സ് 304.48 പോയിന്റ് ഇടിഞ്ഞ് 57,684.82 പോയിന്റിലേക്ക് എത്തിയിരുന്നു. നിഫ്റ്റി 69.85 പോയിന്റ് താഴ്ന്ന് 17,245.65 പോയിന്റിലുമെത്തിയിരുന്നു.
സിയോള്‍, ഹോംകോംഗ്, ഷാങ്ഹായ് ഓഹരി വിപണികള്‍ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലായിരുന്നു. എന്നാല്‍ ടോക്കിയോ ഓഹരിവിപണി നേരിയ നേട്ടത്തോടെയാണ് അവസാനിപ്പിച്ചത്. യുഎസ് ഓഹരിവിപണികളിലും നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.
ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന്‍ 0.30 ശതമാനം ഉയര്‍ന്ന് 122 ഡോളറിലെത്തി. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വിവരങ്ങള്‍ പ്രകാരം ഇന്നലെ വിദേശ നിക്ഷേപകര്‍ അറ്റ വാങ്ങലുകാരായിരുന്നു. അവര്‍ 481.33 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.