image

24 March 2022 1:17 AM GMT

Market

വിപണി നേട്ടത്തിലേക്ക്, നിഫ്റ്റി 17,200 ന് മുകളിൽ

PTI

വിപണി നേട്ടത്തിലേക്ക്, നിഫ്റ്റി 17,200 ന് മുകളിൽ
X

Summary

മുംബൈ: സെൻസെക്സിലും, നിഫ്റ്റിയിലും, തുടക്കത്തിലെ തളർച്ചയ്ക്കു ശേഷം, നേരിയ ഉയർച്ചയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. തുടക്ക വ്യാപാരത്തിൽ, ആഗോള വിപണിയിലെ ദുർബലമായ പ്രവണതകൾ കാരണം ബാങ്കിംഗ്, ഫിനാൻഷ്യൽ സ്റ്റോക്കുകൾ നഷ്ടം നേരിട്ടു. സെൻസെക്സിൽ കൊടക് മഹീന്ദ്ര ബാങ്ക്, ടൈറ്റൻ, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ഇൻഡസ്‌ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക് എന്നിവ വലിയ ഇടിവുണ്ടാക്കി. എന്നാൽ ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ഐടിസി, ടിസിഎസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. “വിപണിക്ക് ഇപ്പോൾ […]


മുംബൈ: സെൻസെക്സിലും, നിഫ്റ്റിയിലും, തുടക്കത്തിലെ തളർച്ചയ്ക്കു ശേഷം, നേരിയ ഉയർച്ചയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

തുടക്ക വ്യാപാരത്തിൽ, ആഗോള വിപണിയിലെ ദുർബലമായ പ്രവണതകൾ കാരണം ബാങ്കിംഗ്, ഫിനാൻഷ്യൽ സ്റ്റോക്കുകൾ നഷ്ടം നേരിട്ടു.

സെൻസെക്സിൽ കൊടക് മഹീന്ദ്ര ബാങ്ക്, ടൈറ്റൻ, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ഇൻഡസ്‌ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക് എന്നിവ വലിയ ഇടിവുണ്ടാക്കി.
എന്നാൽ ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ഐടിസി, ടിസിഎസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

“വിപണിക്ക് ഇപ്പോൾ ദിശാബോധമില്ല. ക്രൂഡ് വില, എഫ്‌പിഐ ഒഴുക്ക്, വരാനിരിക്കുന്ന പോളിസി മീറ്റിംഗുകളിൽ യുഎസ് ഫെഡ് എന്തുചെയ്യുമെന്ന ഊഹാപോഹങ്ങൾ എന്നീ വാർത്തകളോട് പ്രതികരിച്ച് വിപണി ദിവസേന ഉയർന്നോ, താഴ്ന്നോ നീങ്ങുകയാണ്,” ജിയോജിത് ഫിനാൻഷ്യൽ സർവീസ് ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു.