image

22 March 2022 1:01 AM GMT

Economy

ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 8.5 ശതമാനമായി കുറച്ച് ഫിച്ച്

PTI

ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 8.5 ശതമാനമായി കുറച്ച് ഫിച്ച്
X

Summary

ഡെല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ഉയര്‍ന്ന ഊര്‍ജ്ജവിലയെ ചൂണ്ടിക്കാണിച്ച് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 10.3 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി കുറച്ചു. ഒമിക്രോണ്‍ തരംഗത്തിന്റെ വേഗത കുറയുന്നതോടെ നിയന്ത്രണ നടപടികള്‍ പലതും പിന്‍വലിച്ചു. ഇത് ഈ വര്‍ഷം ജൂണ്‍ പാദത്തില്‍ ജിഡിപി വളര്‍ച്ചയുടെ കുതിപ്പിന് കളമൊരുക്കിയെന്നും ഏജന്‍സി അഭിപ്രായപ്പെട്ടു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ പ്രവചനം 0.6 പെർസെ​ന്റേജ് പോയിന്റ് ഉയര്‍ത്തി 8.7 ശതമാനത്തിലെത്തി. കൊവിഡിന് ശേഷമുള്ള […]


ഡെല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ഉയര്‍ന്ന ഊര്‍ജ്ജവിലയെ ചൂണ്ടിക്കാണിച്ച് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 10.3 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി കുറച്ചു.

ഒമിക്രോണ്‍ തരംഗത്തിന്റെ വേഗത കുറയുന്നതോടെ നിയന്ത്രണ നടപടികള്‍ പലതും പിന്‍വലിച്ചു. ഇത് ഈ വര്‍ഷം ജൂണ്‍ പാദത്തില്‍ ജിഡിപി വളര്‍ച്ചയുടെ കുതിപ്പിന് കളമൊരുക്കിയെന്നും ഏജന്‍സി അഭിപ്രായപ്പെട്ടു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ പ്രവചനം 0.6 പെർസെ​ന്റേജ് പോയിന്റ് ഉയര്‍ത്തി 8.7 ശതമാനത്തിലെത്തി.

കൊവിഡിന് ശേഷമുള്ള സാമ്പത്തിക ഉയർത്തെഴുന്നേൽപ്പിനെ ബാധിക്കുന്ന തരത്തിലുള്ള — വളര്‍ച്ച കുറയ്ക്കുകയും, പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും ചെയ്യുന്ന — വലിയ ആഘാതം ആഗോള വിതരണശൃഖലയെ ബാധിക്കുകയാണെന്ന് 2022 മാര്‍ച്ചിലെ ഗ്ലോബല്‍ ഇക്കണോമിക് ഔട്ട്ലുക്കിൽ ഫിച്ച് പറഞ്ഞു. യുക്രെയ്‌നിലെ യുദ്ധവും, റഷ്യയ്ക്കെതിരായ സാമ്പത്തിക ഉപരോധവും ആഗോള ഊര്‍ജ്ജ വിതരണത്തെ അപകടത്തിലാക്കിയിരിക്കുന്നു. ഉപരോധം ഉടന്‍ പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നും ഏജന്‍സി അഭിപ്രായപ്പെട്ടു.

പ്രകൃതി വാതകത്തിന്റെ 17 ശതമാനവും എണ്ണയുടെ 12 ശതമാനവും ഉള്‍പ്പെടെ ലോകത്തിലെ ഊര്‍ജത്തിന്റെ 10 ശതമാനവും റഷ്യയാണ് നല്‍കുന്നത്. എണ്ണ, വാതക വിലകളിലെ കുതിച്ചുചാട്ടം വ്യവസായ ചെലവുകള്‍ വര്‍ധിപ്പിക്കുകയും, ഉപഭോക്താക്കളുടെ യഥാര്‍ത്ഥ വരുമാനം കുറയ്ക്കുകയും ചെയ്യും. അതിനാല്‍ ലോക ജിഡിപി വളര്‍ച്ചാ പ്രവചനം 0.7 ശതമാനം കുറച്ച് 3.5 ശതമാനമാക്കി, ഫിച്ച് പറഞ്ഞു.

ഡിസംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അസാധാരണമാം വിധം ശക്തമായിരുന്നുവെന്ന് ഏജന്‍സി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ജിഡിപി ഇപ്പോള്‍ മഹാമാരിക്ക് മുമ്പുള്ളതിനേക്കാള്‍ 6% കൂടുതലാണ്, എന്നാല്‍ ഇത് ഇപ്പോഴും മഹാമാരിക്ക് മുമ്പുള്ള വളര്‍ച്ചാരീതിയേക്കാള്‍ വളരെ താഴെയാണ്.