image

21 March 2022 7:00 AM GMT

Business

ക്ലോവിയയുടെ 89 ശതമാനം സ്വന്തമാക്കി റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ്

PTI

ക്ലോവിയയുടെ 89 ശതമാനം സ്വന്തമാക്കി റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ്
X

Summary

ഡെല്‍ഹി: ഇന്റിമേറ്റ് വെയര്‍ ബ്രാന്‍ഡായ ക്ലോവിയയെ ഏറ്റെടുക്കുന്നുവെന്ന് അറിയിച്ച് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് (ആര്‍ആര്‍വിഎല്‍). പാന്‍ഡ ഫാഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (പിഎഫ്പിഎല്‍) ഉടമസ്ഥതയിലുള്ള ബ്രാന്‍ഡാണിത്. 950 കോടി രൂപയ്ക്കാണ് ക്ലോവിയയുടെ 89 ശതമാനം ഓഹരികള്‍ വാങ്ങിയതെന്ന് റിലയന്‍സ് അധികൃതര്‍ വ്യക്തമാക്കി. 2013ല്‍ പങ്കജ് വെനര്‍മാനി, സുമന്‍ ചൗധരി, നേഹാ കാന്ത് എന്നിവര്‍ ചേര്‍ന്നാണ് ക്ലോവിയ എന്ന ബ്രാന്‍ഡ് ആരംഭിക്കുന്നത്. സ്ത്രീകളുടെ നൈറ്റ് വെയര്‍, ഇന്നര്‍ വെയറുകള്‍ എന്നിവയാണ് ക്ലോവിയ മുഖ്യമായും ഇറക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ […]


ഡെല്‍ഹി: ഇന്റിമേറ്റ് വെയര്‍ ബ്രാന്‍ഡായ ക്ലോവിയയെ ഏറ്റെടുക്കുന്നുവെന്ന് അറിയിച്ച് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് (ആര്‍ആര്‍വിഎല്‍). പാന്‍ഡ ഫാഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (പിഎഫ്പിഎല്‍) ഉടമസ്ഥതയിലുള്ള ബ്രാന്‍ഡാണിത്. 950 കോടി രൂപയ്ക്കാണ് ക്ലോവിയയുടെ 89 ശതമാനം ഓഹരികള്‍ വാങ്ങിയതെന്ന് റിലയന്‍സ് അധികൃതര്‍ വ്യക്തമാക്കി. 2013ല്‍ പങ്കജ് വെനര്‍മാനി, സുമന്‍ ചൗധരി, നേഹാ കാന്ത് എന്നിവര്‍ ചേര്‍ന്നാണ് ക്ലോവിയ എന്ന ബ്രാന്‍ഡ് ആരംഭിക്കുന്നത്.

സ്ത്രീകളുടെ നൈറ്റ് വെയര്‍, ഇന്നര്‍ വെയറുകള്‍ എന്നിവയാണ് ക്ലോവിയ മുഖ്യമായും ഇറക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സിവാമേ, അമാന്‍​ന്റെ എന്നിവയുള്‍പ്പടെയുള്ള ഫാഷന്‍ ബ്രാന്‍ഡുകളെ റിലയന്‍സ് വാങ്ങിയിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബറില്‍, പ്രമുഖ ഫാഷന്‍ ഡിസൈനര്‍ റിതു കുമാറിന്റെ ഉടമസ്ഥതയിലുള്ള റിതിക പ്രൈവറ്റ് ലിമിറ്റഡിന്റെ 52 ശതമാനം ഓഹരികള്‍ ആര്‍ആര്‍വിഎല്‍ സ്വന്തമാക്കിയിരുന്നു. എത്ര രൂപയ്ക്കാണ് ഓഹരികള്‍ വാങ്ങിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ എംഎം സ്‌റ്റൈല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതായി റിലയന്‍സ് ബ്രാന്‍ഡ് ലിമിറ്റഡ് (ആര്‍ബിഎല്‍) പ്രഖ്യാപനം നടത്തിയിരുന്നു.

30 വര്‍ഷം പഴക്കമുള്ള അബ്രഹാം ആന്‍ഡ് താക്കൂര്‍ എന്ന ഡിസൈനര്‍ ബ്രാന്‍ഡിനെ ഏറ്റെടുക്കുമെന്ന് റിലയന്‍സ് ഈ മാസം അറിയിച്ചിരുന്നു.