image

21 March 2022 6:51 AM GMT

Banking

ഐഡിബിഐ ഓഹരി വില്‍പന, 'റോഡ് ഷോ'യുമായി സര്‍ക്കാര്‍

PTI

ഐഡിബിഐ ഓഹരി വില്‍പന, റോഡ് ഷോയുമായി സര്‍ക്കാര്‍
X

Summary

ഡെല്‍ഹി: എല്‍ഐസിയുടെ നിയന്ത്രണത്തിലുള്ള ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വില്‍ക്കുന്നതിനായി റോഡ് ഷോ സംഘടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നിക്ഷേപകരെ ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കാരാട് അറിയിച്ചു. നിലവിലുള്ള ജീവനക്കാരുടെയും, മറ്റ് ഓഹരി ഉടമകളുടെയും ആശങ്കകള്‍ ഓഹരി വാങ്ങല്‍ കരാറിലെ ഉചിതമായ വ്യവസ്ഥകളിലൂടെ പരിഹരിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഐഡിബിഐ ബാങ്കിന്റെ ഓഹരി വിറ്റഴിക്കുന്നതിനും, മാനേജ്മെന്റ് നിയന്ത്രണം കൈമാറ്റം ചെയ്യുന്നതിനും കഴിഞ്ഞ വര്‍ഷം മേയില്‍ സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി അനുമതി നല്‍കിയിരുന്നു. ബാങ്കിന്റെ 94 […]


ഡെല്‍ഹി: എല്‍ഐസിയുടെ നിയന്ത്രണത്തിലുള്ള ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വില്‍ക്കുന്നതിനായി റോഡ് ഷോ സംഘടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നിക്ഷേപകരെ ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കാരാട് അറിയിച്ചു.

നിലവിലുള്ള ജീവനക്കാരുടെയും, മറ്റ് ഓഹരി ഉടമകളുടെയും ആശങ്കകള്‍ ഓഹരി വാങ്ങല്‍ കരാറിലെ ഉചിതമായ വ്യവസ്ഥകളിലൂടെ പരിഹരിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐഡിബിഐ ബാങ്കിന്റെ ഓഹരി വിറ്റഴിക്കുന്നതിനും, മാനേജ്മെന്റ് നിയന്ത്രണം കൈമാറ്റം ചെയ്യുന്നതിനും കഴിഞ്ഞ വര്‍ഷം മേയില്‍ സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി അനുമതി നല്‍കിയിരുന്നു. ബാങ്കിന്റെ 94 ശതമാനത്തിലധികം ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിന്റെയും, എല്‍ഐസിയുടേയും ഉടമസ്ഥതയിലാണ്. എല്‍ഐസിക്ക് 49.24 ശതമാനവും, സര്‍ക്കാരിന് 45.48 ശതമാനം ഓഹരിയുമാണ് ബാങ്കിലുള്ളത്.