image

21 March 2022 12:34 AM GMT

Economy

സാമ്പത്തിക വിദഗ്ധ ജയതി ഘോഷ് യുഎന്‍ ഉപദേശക സമിതിയിൽ

PTI

സാമ്പത്തിക വിദഗ്ധ ജയതി ഘോഷ് യുഎന്‍ ഉപദേശക സമിതിയിൽ
X

Summary

ഇന്ത്യന്‍ വികസന സാമ്പത്തിക വിദഗ്ധ ജയതി ഘോഷിനെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, മൾട്ടിലാറ്ററലിസം സംബന്ധിച്ച യുഎന്‍ ഉന്നതതല ഉപദേശക സമിതിയിലേക്ക് നിയമിച്ചു. 66 കാരിയായ ഘോഷ് മസാച്യുസെറ്റ്സ് ആംഹെര്‍സ്റ്റ് സര്‍വകലാശാലയിലെ പ്രൊഫസറാണ്. നേരത്തെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറും, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പ്ലാനിംഗ് ചെയര്‍പേഴ്‌സണുമായി പ്രവര്‍ത്തിക്കുകയായിരുന്നു. ജയതി ഇപ്പോള്‍ യുഎന്നിന്റെ സാമ്പത്തിക, സാമൂഹിക കാര്യങ്ങളില്‍ ഉന്നതതല ഉപദേശക സമിതി അംഗവുമാണ്. മുന്‍ […]


ഇന്ത്യന്‍ വികസന സാമ്പത്തിക വിദഗ്ധ ജയതി ഘോഷിനെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, മൾട്ടിലാറ്ററലിസം സംബന്ധിച്ച യുഎന്‍ ഉന്നതതല ഉപദേശക സമിതിയിലേക്ക് നിയമിച്ചു.

66 കാരിയായ ഘോഷ് മസാച്യുസെറ്റ്സ് ആംഹെര്‍സ്റ്റ് സര്‍വകലാശാലയിലെ പ്രൊഫസറാണ്. നേരത്തെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറും, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പ്ലാനിംഗ് ചെയര്‍പേഴ്‌സണുമായി പ്രവര്‍ത്തിക്കുകയായിരുന്നു. ജയതി ഇപ്പോള്‍ യുഎന്നിന്റെ സാമ്പത്തിക, സാമൂഹിക കാര്യങ്ങളില്‍ ഉന്നതതല ഉപദേശക സമിതി അംഗവുമാണ്.

മുന്‍ ലൈബീരിയന്‍ പ്രസിഡന്റും നൊബേല്‍ സമ്മാന ജേതാവുമായ എലന്‍ ജോണ്‍സണ്‍ സര്‍ലീഫും, മുന്‍ സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെനും സഹ-അധ്യക്ഷന്മാരായി മൾട്ടിലാറ്ററലിസം സംബന്ധിച്ച ഉപദേശക ബോര്‍ഡ് സ്ഥാപിക്കുമെന്ന് യുഎന്‍ ചീഫ് ഗുട്ടെറസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

സെക്രട്ടറി ജനറലിന്റെ എക്സിക്യൂട്ടീവ് ഓഫീസുമായുള്ള ഏകോപനത്തോടെ യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന 12 അംഗ ബോര്‍ഡിലേക്ക് ഘോഷിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഗുട്ടെറസ്, യുഎന്നിന്റെ ഒരു ഉന്നതതല ഉപദേശക സമിതിയിലേക്ക് ഘോഷിനെ നിയമിച്ചു. ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള 19 ചിന്തകരും വ്യക്തിത്വങ്ങളും ഈ സമിതിയില്‍ ഉള്‍പ്പെടുന്നു. കൊവിഡിന് ശേഷമുള്ള ലോകത്തെ സാമൂഹിക-സാമ്പത്തിക വെല്ലുവിളികളോട് പ്രതികരിക്കുകയാണ് സമിതിയുടെ ഉദ്ദേശം.

ജനങ്ങളും, ഭാവി തലമുറകളും തമ്മിലുള്ള ഐക്യം, മനുഷ്യാവകാശം ഉറപ്പാക്കുന്ന സാമൂഹിക കരാര്‍, നിര്‍ണായകമായ ആഗോള പൊതുകാര്യങ്ങളുടെ മികച്ച മാനേജ്‌മെന്റ്, എല്ലാവര്‍ക്കും തുല്യമായും സുസ്ഥിരമായും വിതരണം ചെയ്യുന്ന ആഗോള പൊതുവസ്തുക്കള്‍ എന്നിങ്ങനെയുള്ള നാല് മേഖലകളിലുള്ള ശുപാര്‍ശകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.