image

21 March 2022 4:57 AM GMT

Business

വരുമാനം 17,000 കോടി ആകും; 4ജി യില്‍ മുന്നേറാന്‍ ബിഎസ്എന്‍എല്‍

PTI

വരുമാനം 17,000 കോടി ആകും; 4ജി യില്‍ മുന്നേറാന്‍ ബിഎസ്എന്‍എല്‍
X

Summary

ഡെല്‍ഹി : രാജ്യത്ത് 5ജി ലേലം അടുക്കുന്നതിന് മുന്നോടിയായി മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിഎസ്എന്‍എല്‍. നടപ്പ് സാമ്പത്തിക വര്‍ഷം 17,000 കോടി രൂപയിലധികം വരുമാനം നേടാന്‍ സാധിക്കുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പികെ പുര്‍വാര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്താല്‍ ഇത് കുറവാണ്. അധിക വരുമാനം നല്‍കിയിരുന്ന കോള്‍ കണക്ഷന്‍ ചാര്‍ജുകള്‍ ഒഴിവാക്കിയതാണ് ഇതിന് പ്രധാന കാരണമെന്നും, ബിഎസ്എന്‍എല്ലിന്റെ ഉപഭോക്തൃ അടിത്തറ നിലനിര്‍ത്താന്‍ കഴിയുമെന്ന കാര്യത്തില്‍ […]


ഡെല്‍ഹി : രാജ്യത്ത് 5ജി ലേലം അടുക്കുന്നതിന് മുന്നോടിയായി മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിഎസ്എന്‍എല്‍. നടപ്പ് സാമ്പത്തിക വര്‍ഷം 17,000 കോടി രൂപയിലധികം വരുമാനം നേടാന്‍ സാധിക്കുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പികെ പുര്‍വാര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്താല്‍ ഇത് കുറവാണ്.

അധിക വരുമാനം നല്‍കിയിരുന്ന കോള്‍ കണക്ഷന്‍ ചാര്‍ജുകള്‍ ഒഴിവാക്കിയതാണ് ഇതിന് പ്രധാന കാരണമെന്നും, ബിഎസ്എന്‍എല്ലിന്റെ ഉപഭോക്തൃ അടിത്തറ നിലനിര്‍ത്താന്‍ കഴിയുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിന് സ്വകാര്യ കമ്പനികള്‍ തമ്മില്‍ മത്സരം ശക്തമാകുന്ന അവസരത്തില്‍ മികച്ച 4ജി സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള നീക്കത്തിലാണ് ബിഎസ്എന്‍എല്‍.

കോള്‍ കണക്ഷന്‍ ചാര്‍ജുകളില്‍ നിന്ന് ടെലികോം കോര്‍പ്പറേഷന് ഏകദേശം 600-800 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമായിരുന്നു. എന്നാല്‍ അത് നിര്‍ത്തലാക്കിയതോടെ ആ വരുമാനം നിലച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 15,500 കോടി രൂപയായിരുന്ന ബിഎസ്എന്‍എല്ലിന്റെ നഷ്ടം 2020-21 സാമ്പത്തിക വര്‍ഷമായപ്പോള്‍ 7,441 കോടി രൂപയായി കുറഞ്ഞു.

5ജി സ്‌പെക്ട്രം ലേലം ഈ വര്‍ഷം മേയില്‍ നടക്കുമെന്ന് ടെലികോം വൃത്തങ്ങള്‍ അറിയിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മാര്‍ച്ചിനുള്ളില്‍ വില്‍പ്പന പ്രക്രിയയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.

5ജി ലേലത്തിനുള്ള ശുപാര്‍ശകള്‍ മാര്‍ച്ചോടെ സമര്‍പ്പിക്കുമെന്ന് ട്രായ് അറിയിച്ചിട്ടുണ്ടെന്നും, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ലേലം എത്രയും വേഗം നടത്താനുള്ള മറ്റ് നടപടിക്രമങ്ങള്‍ ശക്തമാക്കുകയാണെന്നും ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മുമ്പ് സ്പെക്ട്രം ലേലത്തില്‍ ട്രായില്‍ നിന്ന് ശുപാര്‍ശകള്‍ ലഭിച്ചതിന് ശേഷം ലേലം ആരംഭിക്കാന്‍ സര്‍ക്കാര്‍ 60-120 ദിവസത്തെ സമയമെടുത്തിരുന്നു.