19 March 2022 1:45 AM GMT
ക്രിപ്‌റ്റോയില്‍ നിക്ഷേപിച്ചവര്‍ നഷ്ടം സഹിക്കാന്‍ തയ്യാറായിക്കോളൂ: യൂറോപ്യന്‍ യൂണിയൻ
MyFin Desk
Summary
ലണ്ടന്‍: ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപം നടത്തിയവരോട് നഷ്ടം സഹിക്കാന്‍ തയ്യാറായിക്കോളൂവെന്ന് യൂറോപ്യന്‍ യൂണിയന്റെ മുന്നറിയപ്പ്. ക്രിപ്‌റ്റോ നിക്ഷേപം പൂര്‍ണമായി നഷ്‌പ്പെടാം എന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഓഹരി, ബാങ്ക്, ഇന്‍ഷ്വറന്‍സ് നിരീക്ഷണ ഏജന്‍സികള്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. ക്രിപ്‌റ്റോകറന്‍സി ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സംരക്ഷണമോ, നഷ്ടപരിഹാരമോ യൂറോപ്യന്‍ യൂണിയന്റെ നിലവിലുള്ള ധനകാര്യ നിയമങ്ങള്‍ പ്രകാരം ലഭിക്കില്ലെന്നും ഇവര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ക്രിപ്‌റ്റോ കറന്‍സികളിലെ നിക്ഷേപം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മനസ്സിലാക്കാതെയാണ് പലരും നിക്ഷേപം നടത്തിയിരിക്കുന്നത്. നിക്ഷേപകര്‍ പൊതുവെ വ്യത്യസ്തമായ 17,000 […]
ലണ്ടന്‍: ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപം നടത്തിയവരോട് നഷ്ടം സഹിക്കാന്‍ തയ്യാറായിക്കോളൂവെന്ന് യൂറോപ്യന്‍ യൂണിയന്റെ മുന്നറിയപ്പ്.
ക്രിപ്‌റ്റോ നിക്ഷേപം പൂര്‍ണമായി നഷ്‌പ്പെടാം എന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഓഹരി, ബാങ്ക്, ഇന്‍ഷ്വറന്‍സ് നിരീക്ഷണ ഏജന്‍സികള്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നത്.
ക്രിപ്‌റ്റോകറന്‍സി ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സംരക്ഷണമോ, നഷ്ടപരിഹാരമോ യൂറോപ്യന്‍ യൂണിയന്റെ നിലവിലുള്ള ധനകാര്യ നിയമങ്ങള്‍ പ്രകാരം ലഭിക്കില്ലെന്നും ഇവര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ക്രിപ്‌റ്റോ കറന്‍സികളിലെ നിക്ഷേപം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മനസ്സിലാക്കാതെയാണ് പലരും നിക്ഷേപം നടത്തിയിരിക്കുന്നത്. നിക്ഷേപകര്‍ പൊതുവെ വ്യത്യസ്തമായ 17,000 ക്രിപ്റ്റോ ആസ്തികളാണ് വാങ്ങുന്നത്. അതില്‍ 60 ശതമാനവും ബിറ്റ്‌കോയിന്‍, ഈഥര്‍ തുടങ്ങിയ ബിറ്റ്‌കോയിനുകളാണ്.
ഇത്തരം ആസ്തികളിലെ നിക്ഷേപം വളരെ പെട്ടന്ന് റിട്ടേണ്‍ നല്‍കും, അല്ലെങ്കില്‍ മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കും, തുടങ്ങിയ അവകാശ വാദങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കണം.
ഇത്തരം നിക്ഷേപങ്ങളെക്കുറിച്ചുള്ള സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം, തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ എന്നിവയെക്കുറിച്ച് ആളുകള്‍ ബോധ്യമുള്ളവരായിരിക്കണമെന്നും ഏജന്‍സികള്‍ വ്യക്തമാക്കി. ക്രിപ്‌റ്റോ ആസ്തികള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ഊര്‍ജ ഉപഭോഗം വളരെ കൂടുതലാണ്. അത് പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന സ്വാധീനവും വളരെ വലുതാണെന്നും ഇവര്‍ വ്യക്തമാക്കി.