image

17 March 2022 2:11 AM GMT

Economy

2022 ല്‍ ഇന്ത്യയുടെ വളര്‍ച്ച 9.1 ശതമാനമായി കുറയുമെന്ന് മൂഡീസ്

PTI

2022 ല്‍ ഇന്ത്യയുടെ വളര്‍ച്ച 9.1 ശതമാനമായി കുറയുമെന്ന് മൂഡീസ്
X

Summary

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷ 9.5 ശതമാനത്തില്‍ നിന്നും 9.1 ശതമാനമായി കുറയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഇന്ധനം, വളം ഇറക്കുമതിച്ചെലവിലുണ്ടാകുന്ന വര്‍ധനവ് സര്‍ക്കാരിന്റെ മൂലധന ചെലവിനെ ബാധിക്കുമെന്നും അവര്‍ പറഞ്ഞു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തും. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 5.4 ശതമാനമാകുമെന്നും റേറ്റിംഗ് ഏജന്‍സി പറഞ്ഞു. ഏറ്റവും വലിയ ക്രൂഡോയില്‍ ഇറക്കുമതിക്കാരായ ഇന്ത്യയെ ഉയര്‍ന്ന ഇന്ധനവില ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. ഉയര്‍ന്ന തോതിലുള്ള ധാന്യ ഉത്പാദനവും, കാര്‍ഷിക കയറ്റുമതിയില്‍ […]


ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷ 9.5 ശതമാനത്തില്‍ നിന്നും 9.1 ശതമാനമായി കുറയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഇന്ധനം, വളം ഇറക്കുമതിച്ചെലവിലുണ്ടാകുന്ന വര്‍ധനവ് സര്‍ക്കാരിന്റെ മൂലധന ചെലവിനെ ബാധിക്കുമെന്നും അവര്‍ പറഞ്ഞു.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തും. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 5.4 ശതമാനമാകുമെന്നും റേറ്റിംഗ് ഏജന്‍സി പറഞ്ഞു. ഏറ്റവും വലിയ ക്രൂഡോയില്‍ ഇറക്കുമതിക്കാരായ ഇന്ത്യയെ ഉയര്‍ന്ന ഇന്ധനവില ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. ഉയര്‍ന്ന തോതിലുള്ള ധാന്യ ഉത്പാദനവും, കാര്‍ഷിക കയറ്റുമതിയില്‍ താല്‍ക്കാലികമായി ലഭിക്കുന്ന ഉയര്‍ന്ന വിലയും ഇന്ത്യയ്ക്ക് ഹ്രസ്വകാലത്തേക്ക് നേട്ടം നല്‍കും.

ഉയര്‍ന്ന ഇന്ധന, വള ഇറക്കുമതി ചെലവ് സര്‍ക്കാരിന്റെ ചെലവുകളെ പരിമിതപ്പെടുത്തും. ആസൂത്രണം ചെയ്ത മൂലധന ചെലവഴിക്കലിനെപ്പോലും കുറയ്ക്കാന്‍ കാരണമാകും. "ഇക്കാരണങ്ങളാല്‍ 2022 ലെ ഇന്ത്യയുടെ വളര്‍ച്ച അനുമാനം 0.4 ശതമാനം കുറച്ചിരിക്കുകയാണ്. ഞങ്ങള്‍ 9.1 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്," മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ് പറഞ്ഞു.