10 Nov 2022 10:14 AM GMT
Summary
ഉപഭോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാതിരിക്കാന്‍ പാന്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് മെസേജിന്റെ ഉള്ളടക്കമെന്ന് പിഐബി ട്വീറ്റ് ചെയ്തു.
ഡെല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഉപഭോക്താക്കള്‍ക്ക് വ്യാജ എസ്എംഎസ് ലഭിക്കുന്നത് ശ്രദ്ധയില്‍പെട്ടതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ (പിഐബി) അറിയിച്ചു. ഉപഭോക്താക്കളുടെ പാന്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്ന എസ്എംഎസുകളാണ് ലഭിക്കുന്നത്. ഉപഭോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാതിരിക്കാന്‍ പാന്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് മെസേജിന്റെ ഉള്ളടക്കമെന്ന് പിഐബി ട്വീറ്റ് ചെയ്തു.
ഇത്തരം വ്യാജ ഇ-മെയിലുകള്‍ക്കോ/ എസ്എംഎസുകള്‍ക്കോ പ്രതികരണം നല്‍കണ്ട എന്ന് പിബിഐ അറിയിച്ചു. അത്തരത്തിലുള്ള സന്ദേശം ലഭിക്കുകയാണെങ്കില്‍ phishing@sbi.co.in എന്ന വിലാസത്തില്‍ അറിയിക്കുകയോ 1930 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയണമെന്നും അറിയിപ്പിലുണ്ട്.