image

31 Jan 2022 5:22 AM GMT

Banking

വിദേശ അക്കൗണ്ടിലേക്ക് പണമയക്കാൻ 'വണ്‍ മില്യണ്‍ ഡോളര്‍' സ്‌കീം

MyFin Desk

വിദേശ അക്കൗണ്ടിലേക്ക് പണമയക്കാൻ വണ്‍ മില്യണ്‍ ഡോളര്‍ സ്‌കീം
X

Summary

നോൺ-റസിഡന്റ് ഇന്ത്യൻസ് (എന്‍ ആര്‍ ഐ; NRI) നേരിടുന്ന പ്രധാന പ്രശ്‌നമാണ്  ഇന്ത്യയിലുള്ള അവരുടെ സമ്പാദ്യം എങ്ങനെ വിദേശത്തേക്ക് കൊണ്ടു പോകാം എന്നത്. അതിന് അവസരമൊരുക്കുന്ന പ്രധാന പദ്ധതിയാണ്  വണ്‍ മില്യണ്‍ ഡോളര്‍ സ്‌കീം. എന്താണ് വണ്‍ മില്യണ്‍ ഡോളര്‍ സ്‌കീം ? ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്നും വിദേശത്തുള്ള അക്കൗണ്ടിലേക്ക് പണം അയക്കുന്നതിന് എന്‍ ആര്‍ ഐ-കളെ സഹായിക്കുന്നതിനായി ആര്‍ ബി ഐ അവതരിപ്പിച്ച സ്‌കീമാണിത്. ഇതിന് മുന്‍പ് എന്‍ ആര്‍ ഒ അക്കൗണ്ടിലുള്ള പണം വിദേശത്തേക്ക് […]


നോൺ-റസിഡന്റ് ഇന്ത്യൻസ് (എന്‍ ആര്‍ ഐ; NRI) നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇന്ത്യയിലുള്ള അവരുടെ സമ്പാദ്യം എങ്ങനെ വിദേശത്തേക്ക് കൊണ്ടു പോകാം എന്നത്....

നോൺ-റസിഡന്റ് ഇന്ത്യൻസ് (എന്‍ ആര്‍ ഐ; NRI) നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇന്ത്യയിലുള്ള അവരുടെ സമ്പാദ്യം എങ്ങനെ വിദേശത്തേക്ക് കൊണ്ടു പോകാം എന്നത്. അതിന് അവസരമൊരുക്കുന്ന പ്രധാന പദ്ധതിയാണ് വണ്‍ മില്യണ്‍ ഡോളര്‍ സ്‌കീം.

എന്താണ് വണ്‍ മില്യണ്‍ ഡോളര്‍ സ്‌കീം ?

ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്നും വിദേശത്തുള്ള അക്കൗണ്ടിലേക്ക് പണം അയക്കുന്നതിന് എന്‍ ആര്‍ ഐ-കളെ സഹായിക്കുന്നതിനായി ആര്‍ ബി ഐ അവതരിപ്പിച്ച സ്‌കീമാണിത്. ഇതിന് മുന്‍പ് എന്‍ ആര്‍ ഒ അക്കൗണ്ടിലുള്ള പണം വിദേശത്തേക്ക് അയയ്ക്കുന്നതിന് അനുമതിയുണ്ടായിരുന്നില്ല.

ഈ പ്രതിസന്ധിയ്ക്ക് പരിഹാരമാകുകയാണ് വണ്‍ മില്യണ്‍ ഡോളര്‍ സ്‌കീം. എന്‍ ആര്‍ ഐ, പി ഐ ഒ (പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍), ഒ സി ഐ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) എന്നിവര്‍ക്ക് ഗുണകരമാകുന്നതാണ് ഈ പദ്ധതി.

ഏതൊക്കെ സമ്പാദ്യങ്ങൾ കൊണ്ടുപോകാം?

  1. എന്‍ ആര്‍ ഒ അക്കൗണ്ട് ബാലന്‍സ്.
  2. സ്ഥലം, ഫ്‌ളാറ്റ് തുടങ്ങിയവ വിറ്റു കിട്ടുന്ന പണം.
  3. നിയമപ്രകാരമോ, പാരമ്പര്യമായോ കിട്ടിയ സമ്പാദ്യങ്ങള്‍.
  4. ഷെയര്‍, മ്യൂച്വല്‍ ഫണ്ട് എന്നിവയിൽ നിന്ന് ലഭിക്കുന്ന പണം.
  5. ബന്ധുക്കളില്‍ നിന്നും സമ്മാനമായി ലഭിക്കുന്ന പണം.
  6. ഇന്‍ഷുറന്‍സ് പണം.
  7. ഫോറിൻ എക്സ്ചേഞ്ജ് റെഗുലേഷൻസ് ആക്ട് (FEMA; ഫെമ) അനുസരിച്ചുള്ള മറ്റ് സമ്പാദ്യങ്ങള്‍.

സ്‌കീമിന്റെ വ്യവസ്ഥകള്‍

  • ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു മില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള പണം മാത്രമേ വിദേശ അക്കൗണ്ടിലേക്ക് അയയ്ക്കുവാന്‍ സാധിക്കൂ.
  • എന്‍ ആര്‍ ഐ-യുടെ വിദേശത്തുള്ള പഴ്‌സണല്‍ അക്കൗണ്ടിലേക്ക് മാത്രം പണം അയയ്ക്കാനാണ് അനുമതിയുള്ളത്. തേര്‍ഡ് പാര്‍ട്ടി അക്കൗണ്ടിലേക്ക് പണമയയ്ക്കാന്‍ അനുവാദമില്ല.
  • ബാങ്ക് ലോണ്‍ ഉള്‍പ്പടെ കടമായി വാങ്ങിച്ച പണം അയയ്ക്കുവാന്‍ സാധിക്കില്ല.
  • ഫെമ നിയമം അനുശാസിക്കാത്ത തരം സമ്പാദ്യങ്ങള്‍ അയയ്ക്കുന്നതിന് വിലക്കുണ്ട്.

എന്തൊക്കെ രേഖകളാണ് ആവശ്യം?

  • ഈ പദ്ധതി പ്രകാരം പണം അയയ്ക്കുന്നതിന് ബന്ധപ്പെട്ട ബാങ്കിനേയോ / അംഗീകൃത ഡീലറേയോ സമീപിക്കുക.
  • പണം അയയ്ക്കുന്ന ആളുടെ വിശദവിവരങ്ങള്‍, ഏത് വിദേശ കറന്‍സിയാക്കിയാണ് മാറ്റുന്നത്, അയയ്ക്കുന്ന തുക എന്നിവ ഫോം എ2-ല്‍ രേഖപ്പെടുത്തണം. ഇതോടൊപ്പം ഫെമ ചട്ടങ്ങള്‍ വിശദീകരിക്കുന്ന സത്യവാങ്മൂലവും ഉണ്ടാകും.
  • എന്ത് ആവശ്യത്തിനാണ് പണം അയയ്ക്കുന്നതെന്നും രേഖപ്പെടുത്തണം. ഇത് വിശദമാക്കണമെന്ന് നിര്‍ബന്ധമാണ്.
  • ഫണ്ടിന്റെ ഉറവിടം എവിടെ നിന്നുമാണെന്ന് തെളിവു സഹിതം വ്യക്തമാക്കണം.
  • നികുതി അടച്ചതിന്റെ വിശദാംശങ്ങളും തെളിവും സമര്‍പ്പിക്കണം. (നികുതി പരിധിയില്‍ വരാത്ത ഫണ്ടാണെങ്കില്‍ അതും വ്യക്തമാക്കണം)
  • 15 സി.എ ഫോം: മുകളില്‍ പറഞ്ഞ വിവരങ്ങള്‍ സത്യമാണ് എന്നത് സ്വയം സാക്ഷ്യപ്പെടുത്താനുള്ള ഫോം.
  • 15 സി.ബി ഫോം : പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ സത്യമാണെന്നും നികുതി ഉള്‍പ്പടെ അടച്ചിട്ടുണ്ടെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തിയ ഫോം. ചെറിയ തുകകള്‍ക്ക് 15 സി.ബി ഫോം ആവശ്യമില്ല.

ഓര്‍ത്തിരിക്കാന്‍ ഇനിയുമേറെ…

  • എന്‍ ആര്‍ ഇ, എഫ്‌ സി എന്‍ ആര്‍ അക്കൗണ്ടുകളിലെ പണം അയയ്ക്കുന്നതിന് നൂലാമാലകള്‍ ഇല്ല.
  • സ്‌കീമിന് ടി ഡി എസ്, ടി സി എസ് എന്നിവ ബാധകമല്ല.
  • വാടക, ഓഹരി വിഹിതം, പെന്‍ഷന്‍, പലിശ എന്നിവയില്‍ നിന്നുള്ള വരുമാനം കൃത്യമായ രേഖകളുണ്ടെങ്കില്‍ പരിധിയില്ലാതെ അയയ്ക്കാം.
  • ഫെമ ചട്ടങ്ങളും ആദായ നികുതി നിയമങ്ങളും പാലിച്ചാണ് പണമിടപാട് എന്ന് ഉറപ്പാക്കുക.