image

18 Jan 2022 4:01 AM GMT

Banking

ബൈക്ക് വാങ്ങാന്‍ ആലോചനയുണ്ടോ? വായ്പ കാലാവധികള്‍ നോക്കാം

MyFin Desk

ബൈക്ക് വാങ്ങാന്‍ ആലോചനയുണ്ടോ? വായ്പ കാലാവധികള്‍ നോക്കാം
X

Summary

  കോവിഡ് മഹാമാരിയില്‍ സാമൂഹിക അകലം നമ്മുടെ ദിനചര്യയായപ്പോള്‍ ദിവസവും ജോലിക്കുപോകുന്നവരും വിദ്യാര്‍ഥികളുമെല്ലാം പൊതുഗതാഗത സംവിധാനത്തെ കഴിയുന്നതും ഒഴിവാക്കി ഇരുചക്രവാഹനങ്ങളിലേക്ക് തിരിഞ്ഞു. ഇരുചക്രവാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇതിനുള്ള വായ്പകളെ പറ്റി അറിയേണ്ടത് അനിവാര്യമാണ്. സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന രീതിയില്‍ തിരിച്ചടവ് കാലാവധി നല്‍കുന്ന നിരവധി വായ്പകള്‍ ഇന്ന് ലഭ്യമാണ്. വിവിധ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും (എന്‍ബിഎഫ്സി) ഇതിനുള്ള വായ്പകള്‍ നല്‍കുന്നുണ്ട്. വായ്പയ്ക്ക് പലിശനിരക്ക് നിശ്ചയിക്കുന്നത് പ്രായം, തിരിച്ചടവ് ശേഷി, കാലാവധി എന്നിവ കണക്കിലെടുത്താണ്. വായ്പായെുക്കുമ്പോള്‍ […]


കോവിഡ് മഹാമാരിയില്‍ സാമൂഹിക അകലം നമ്മുടെ ദിനചര്യയായപ്പോള്‍ ദിവസവും ജോലിക്കുപോകുന്നവരും വിദ്യാര്‍ഥികളുമെല്ലാം പൊതുഗതാഗത സംവിധാനത്തെ...

 

കോവിഡ് മഹാമാരിയില്‍ സാമൂഹിക അകലം നമ്മുടെ ദിനചര്യയായപ്പോള്‍ ദിവസവും ജോലിക്കുപോകുന്നവരും വിദ്യാര്‍ഥികളുമെല്ലാം പൊതുഗതാഗത സംവിധാനത്തെ കഴിയുന്നതും ഒഴിവാക്കി ഇരുചക്രവാഹനങ്ങളിലേക്ക് തിരിഞ്ഞു. ഇരുചക്രവാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇതിനുള്ള വായ്പകളെ പറ്റി അറിയേണ്ടത് അനിവാര്യമാണ്.

സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന രീതിയില്‍ തിരിച്ചടവ് കാലാവധി നല്‍കുന്ന നിരവധി വായ്പകള്‍ ഇന്ന് ലഭ്യമാണ്. വിവിധ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും (എന്‍ബിഎഫ്സി) ഇതിനുള്ള വായ്പകള്‍ നല്‍കുന്നുണ്ട്. വായ്പയ്ക്ക് പലിശനിരക്ക് നിശ്ചയിക്കുന്നത് പ്രായം, തിരിച്ചടവ് ശേഷി, കാലാവധി എന്നിവ കണക്കിലെടുത്താണ്. വായ്പായെുക്കുമ്പോള്‍ വായ്പാ കാലാവധി പ്രധാനമായി പരിഗണിക്കേണ്ട ഒരു ഘടകമാണ്. വിവിധ കാലാവധിയിലുള്ള ഇരുചക്രവാഹനങ്ങള്‍ വായ്പകളെ പരിചയപ്പെടാം.

ഒരു വര്‍ഷ കാലാവധി

കുറഞ്ഞ പലിശ നിരക്കില്‍ ഉയര്‍ന്ന ഇഎംഐ തുക അടയ്ക്കാന്‍ കഴിയുന്ന ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷ കാലാവധിയുള്ള വായ്പകള്‍ അനുയോജ്യമാണ്. സ്ഥിരവരുമാനമുള്ളവര്‍ക്കും വാഹനം ഉടനടി സ്വന്തമാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും ഈ കാലാവധിയിലുള്ള വായ്പകള്‍ എടുക്കാം.

രണ്ട് വര്‍ഷ കാലാവധി

കൂടുതല്‍ ആളുകള്‍ക്കും അനുയോജ്യമായ കാലാവധിയാണിത്. മൂന്നോ നാലോ വര്‍ഷ കാലവധിയുള്ള വായ്പകളുടെ ഇഎംഐയുമായും പലിശയുമായും താരതമ്യപ്പെടുത്തുമ്പോള്‍ സാധാരണക്കാര്‍ ഏറ്റവും അധികം തിരഞ്ഞെടുക്കുന്നത് രണ്ട് വര്‍ഷ കാലാവധിയുള്ള വായ്പയാണ്. ഇരുചക്ര വാഹന വായ്പകള്‍ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ പോലും രണ്ട് വര്‍ഷ കാലാവധിയുള്ള വായ്പകളാണ് നിര്‍ദേശിക്കുക.

മൂന്ന് വര്‍ഷ കാലാവധി

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇതാണ് നല്ലത്. കാലാവധി കൂടുമ്പോള്‍ നിങ്ങളുടെ ഇ എം ഐ ബാധ്യത കുറയും. പക്ഷെ, ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ആകെ പലിശ തിരിച്ചടയ്ക്കുന്നത് കൂടുതലാവും ഇവിടെ. പ്രോസസിംഗ് ഫീസ്, ക്യാഷ്ബാക്ക്, കിഴിവ്, അപ്രൂവല്‍ സമയം തുടങ്ങിയ കാര്യങ്ങള്‍ക്ക് അതീവ പ്രാധാന്യം നല്‍കണം.