പെട്രോള്‍ വില ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്നവര്‍ ഏറെയാണ്. ഇവി കാര്‍ വിഭാഗത്തിന് ഡിമാന്റ്...
പെട്രോള്‍ വില ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്നവര്‍ ഏറെയാണ്. ഇവി കാര്‍ വിഭാഗത്തിന് ഡിമാന്റ് ഉയര്‍ന്നതോടെ പല കാര്‍ കമ്പനികള്‍ക്കും ആവശ്യത്തിനനുസരിച്ച് വാഹനം സപ്ലൈ ചെയ്യാനാവുന്നില്ല. പല കമ്പനികളിലും മാസങ്ങളുടെ താമസം നേരിടുന്നുണ്ട്. ഇന്ധന വില കുതിച്ചുയരുന്നതു മാത്രമല്ല ഇതിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നത്.
പല സംസ്ഥാനങ്ങളും പല ആനുകൂല്യങ്ങളും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നല്‍കുന്നുണ്ട്. ഡെല്‍ഹി, പശ്ചിമ ബംഗാള്‍, അസം, ഗോവ, ബിഹാര്‍, സര്‍ക്കാരുകള്‍ ഇലക്ട്ര്ിക് കാറുകള്‍ക്ക് 1.5 ലക്ഷം രൂപ വരെ ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. ഒഡീഷ സര്‍ക്കാറിന്റേത് ഒരു ലക്ഷം രൂപയാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ വിവിധ വിഭാഗങ്ങളിലായി നല്‍കുന്ന ആനുകൂല്യം 2.75 ലക്ഷം രൂപയ്ക്ക് അടുത്തു വരും.
നികുതി ഇളവ്
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഇതു കൂടാതെയാണ് നകുതി ഇളവ് ലഭിക്കുന്നത്. ആദായ നികുതി വകുപ്പ് 80 EEB അനുസരിച്ച് ഇലക്ട്രിക് വാഹനത്തിനുള്ള വായ്പാ തിരിച്ചടവില്‍ പലിശ ഇനത്തില്‍ 1.5 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും. നാല്, മൂന്ന്, ഇരു ചക്രവാഹങ്ങള്‍ക്കെല്ലാം ഇത് ബാധകമാണ്. എന്നാല്‍ ഇതിന് ചില നിബന്ധനകള്‍ ഉണ്ട്.
നിബന്ധന
ഒരാള്‍ക്ക് ഒരു പ്രാവശ്യമേ ഈ ആനുകൂല്യം ലഭിക്കൂ. അതായിത് മുമ്പ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചവര്‍ക്ക് പിന്നീട് അവസരം ലഭിക്കില്ല. ബാങ്കുകളോ എന്‍ബിഎഫ്‌സികളോ നല്‍കുന്ന വായ്പകളാവണം ഇത്. 2019 ഏപ്രില്‍ ഒന്നിനും 2023 മാര്‍ച്ച് 31 നും ഇടയില്‍ നല്‍കിയിട്ടുള്ള വായ്പകള്‍ക്കാണ് ഈ ആനുകൂല്യം ബാധകം. നേരത്തെ 12 ശതമാനം ജിഎസ്ടി എന്നതിന് പകരം ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 5 ശതമാനം ആക്കിയിട്ടുണ്ട്.