image

5 Oct 2022 3:38 AM GMT

Banking

സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യം നിയന്ത്രിക്കണം: എസ്ബിഐ 

MyFin Desk

സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യം നിയന്ത്രിക്കണം: എസ്ബിഐ 
X

Summary

ഡെല്‍ഹി: പൊതുജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന സൗജന്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. ഇത്തരം സൗജന്യങ്ങള്‍ നിയന്ത്രിക്കുന്നതിന് സുപ്രീം കോടതി സമിതി വേണമെന്നും എസ്ബിഐ ചൂണ്ടിക്കാട്ടുന്നു. ഓരോ സംസ്ഥാനത്തേയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അതാത് സംസ്ഥാന ജി.ഡി.പിയുടെ ഒരു ശതമാനമായോ നികുതി വരുമാനത്തിന്റെ ഒരു ശതമാനമായോ നിയന്ത്രിക്കണമെന്നും എസ്.ബി.ഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളെ പറ്റി എടുത്ത് […]


ഡെല്‍ഹി: പൊതുജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന സൗജന്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. ഇത്തരം സൗജന്യങ്ങള്‍ നിയന്ത്രിക്കുന്നതിന് സുപ്രീം കോടതി സമിതി വേണമെന്നും എസ്ബിഐ ചൂണ്ടിക്കാട്ടുന്നു.

ഓരോ സംസ്ഥാനത്തേയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അതാത് സംസ്ഥാന ജി.ഡി.പിയുടെ ഒരു ശതമാനമായോ നികുതി വരുമാനത്തിന്റെ ഒരു ശതമാനമായോ നിയന്ത്രിക്കണമെന്നും എസ്.ബി.ഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളെ പറ്റി എടുത്ത് പറഞ്ഞാണ് സൗമ്യ കാന്തി ഘോഷ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ഈ സംസ്ഥാനങ്ങള്‍ പാവങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ മാത്രം മൂന്ന് ലക്ഷം കോടി ചെലവഴിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ നികുതി വരുമാനവും പെന്‍ഷന്‍ ബാധ്യതയും തമ്മിലുള്ള അനുപാതം നോക്കുമ്പോള്‍ ഇത് പല സംസ്ഥാനങ്ങളിലും വന്‍തോതില്‍ കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഝാര്‍ഖണ്ഡില്‍ ഇത് നികുതി വരുമാനത്തേക്കാള്‍ 217 ശതമാനവും രാജസ്ഥാന്റെ 207 ശതമാനവുമാണ്. പല സംസ്ഥാനങ്ങളും ജി.ഡി.പി 4.5 ശതമാനം വരെ ബജറ്റിന് പുറത്ത് വായ്പയെടുത്തിരുന്നു. ഇതോടെയാണ് സംസ്ഥാനങ്ങള്‍ സൗജന്യങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ആന്ധ്ര, പഞ്ചാബ് തുടങ്ങിയ ഉയര്‍ന്ന കടബാധ്യതയുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യങ്ങള്‍ സംസ്ഥാന ജിഡിപിയുടെ 2 ശതമാനം കവിഞ്ഞുവെന്നും സൗമ്യ കാന്തി ഘോഷ് തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.