image

29 Aug 2022 10:00 PM GMT

More

ഒന്നിലധികം കെവൈസി നല്‍കി പല അക്കൗണ്ട്, പരിഹാരമായി സികെവൈസി വന്നേക്കും

wilson Varghese

ഒന്നിലധികം കെവൈസി നല്‍കി പല അക്കൗണ്ട്, പരിഹാരമായി സികെവൈസി വന്നേക്കും
X

Summary

  വ്യത്യസ്തങ്ങളായ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ ഉപയോഗിച്ച് പല ബാങ്കുകളില്‍ പല അക്കൗണ്ട് എടുക്കുകയും ഇത് അന്യോന്യം ലിങ്ക് ചെയ്യാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്താല്‍ എങ്ങിനെയാകും നിങ്ങളെ നിരീക്ഷിക്കുക? രാജ്യത്തെ നിരീക്ഷണ സംവിധാനങ്ങള്‍ ഉയര്‍ത്തുന്ന ഈ വിഷയത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമം തുടങ്ങി. പല കെവൈസി രേഖകള്‍ ഉപയോഗിച്ച് വ്യത്യസ്ത ബാങ്കുകളില്‍ അക്കൗണ്ട് എുടുക്കുന്നതാണ് പ്രശ്‌നം. ഇതിന് പരിഹാരമായി സികെവൈസി (സെന്‍ട്രല്‍ കെവൈസി) എന്ന കേന്ദ്രീകൃത ഡോക്യുമെന്റേഷനിലേക്ക് കൊണ്ടുവരാനാണ് ശ്രമം. കെവൈസി രേഖകള്‍ […]


വ്യത്യസ്തങ്ങളായ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ ഉപയോഗിച്ച് പല ബാങ്കുകളില്‍ പല അക്കൗണ്ട് എടുക്കുകയും ഇത് അന്യോന്യം ലിങ്ക് ചെയ്യാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്താല്‍ എങ്ങിനെയാകും നിങ്ങളെ നിരീക്ഷിക്കുക? രാജ്യത്തെ നിരീക്ഷണ സംവിധാനങ്ങള്‍ ഉയര്‍ത്തുന്ന ഈ വിഷയത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമം തുടങ്ങി. പല കെവൈസി രേഖകള്‍ ഉപയോഗിച്ച് വ്യത്യസ്ത ബാങ്കുകളില്‍ അക്കൗണ്ട് എുടുക്കുന്നതാണ് പ്രശ്‌നം. ഇതിന് പരിഹാരമായി സികെവൈസി (സെന്‍ട്രല്‍ കെവൈസി) എന്ന കേന്ദ്രീകൃത ഡോക്യുമെന്റേഷനിലേക്ക് കൊണ്ടുവരാനാണ് ശ്രമം.

കെവൈസി രേഖകള്‍ ആറ്

നിലവില്‍ രാജ്യത്തെ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കാന്‍ അംഗീകരിക്കപ്പെട്ട കെവൈസി രേഖകള്‍ ആറ് എണ്ണമാണ്. പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി, ആധാര്‍, എന്‍ആര്‍ഇജിഎ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ് എന്നിവയാണ് അവ.

നിരീക്ഷണം ബുദ്ധിമുട്ട്

വ്യത്യസ്ത രേഖകള്‍ നല്‍കി പല അക്കൗണ്ട് എടുക്കുമ്പോള്‍ അത് ലിങ്ക് ചെയ്യാതിരിക്കുന്ന കേസുകളില്‍ ഇത്തരം അക്കൗണ്ട് അധികൃതര്‍ക്ക് നിരീക്ഷിക്കാന്‍ കഴിയാതെ വരും. ഒരു സാമ്പത്തിക വര്‍ഷം അക്കൗണ്ട് ഉടമ നടത്തുന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ മൊത്തമായി ലഭിക്കുന്നതിന് ഇതുമൂലം ബാങ്കിനോ അധികൃതര്‍ക്കോ കഴിയാതെ വരുന്നു. ഇതിന് തടയിടാനാണ് ഒറ്റ രേഖയിലേക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ബാങ്കുകളും ആര്‍ബിഐ യും ഈ വിഷയത്തില്‍ വൈകാതെ തീരുമാനം കൈക്കൊള്ളും. ചര്‍ച്ചകള്‍ തീരുമാനത്തിലേക്കും എക്‌സിക്യൂഷന്‍ നടപടികളിലേക്കും കടന്നാല്‍ സികെവൈസി ആകും ഇനി.

എന്താണ് സികെവൈസി?

കെവൈസി റെക്കോഡുകളുടെ കേന്ദ്രീകൃത റെജിസ്ട്രി ആണ് ഇത്. ഒരിക്കല്‍ ഇതിലേക്ക് ഇടപാടുകാരന്‍ അയാളുടെ കെവൈസി വിവരങ്ങള്‍ നല്‍കിയാല്‍ ഇത് കേന്ദ്രീകൃത റെജിസ്ട്രി സംവിധാനത്തിലേക്ക് സികെവൈസി നമ്പറായി റെജിസ്ടര്‍ ചെയ്യപ്പെടും. പിന്നീട് ഏത് തരത്തിലുമുള്ള സാമ്പത്തിക പ്രവര്‍ത്തനത്തിനും കെവൈസി രേഖകള്‍ക്ക് പകരം സികെവൈസി നമ്പര്‍ നല്‍കിയാല്‍ മതിയാകും. ഇത് രാജ്യത്തെ എല്ലാ സാമ്പത്തിക സ്ഥാപനങ്ങളും രേഖയായി സ്വീകരിക്കും. ഒരു 14 അക്ക നമ്പറാണിത്. ഈ നമ്പര്‍ ആയിരിക്കും പിന്നീട് ആധികാരിക രേഖ. ആര്‍ബി ഐ, സെബി, ഐആര്‍ഡിഎ ഐ, പിഎഫ്ആര്‍ഡിഎ എന്ന്ീ നാല് നിരീക്ഷണ ഏജൻസിക്ക് കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. ഫലത്തില്‍ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, ധനകാര്യ ഇടപാടുസ്ഥാപനങ്ങള്‍ ഇവയ്‌ക്കെല്ലാം ഇത് ബാധകമാകും.