image

27 Aug 2022 2:39 AM GMT

Banking

യൂസ്ഡ് കാര്‍ വാങ്ങാന്‍ ഇ-വായ്പ: ഫിന്‍ടെക്കുകള്‍ക്കും നല്ലകാലം

MyFin Desk

യൂസ്ഡ് കാര്‍ വാങ്ങാന്‍ ഇ-വായ്പ: ഫിന്‍ടെക്കുകള്‍ക്കും നല്ലകാലം
X

Summary

യൂസ്ഡ് കാറുകള്‍ക്ക് പ്രിയമേറുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ രണ്ട് വര്‍ഷമായി നാം കേട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവയ്ക്കായി പ്രത്യേക വാഹന വായ്പയും ഇനി യഥേഷ്ടം ലഭിക്കും എന്ന കാര്യം കൂടി  അറിഞ്ഞിരിക്കണം. പുത്തന്‍ വാഹനങ്ങള്‍ വാങ്ങാന്‍ വായ്പ കിട്ടുമെങ്കിലും ഉപയോഗിച്ച വാഹനങ്ങള്‍ക്ക് വായ്പാ ലഭ്യത താരതമ്യേന കുറവാണ്. എന്നാലിപ്പോള്‍ ഫിന്‍ടെക്ക് പ്ലാറ്റ്‌ഫോമുകളും ഇത്തരത്തില്‍ യൂസ്ഡ് വാഹനങ്ങള്‍ വാങ്ങുവാന്‍ വായ്പ നല്‍കുന്നുണ്ട്. അടുത്തിടെ പുറത്ത് വന്ന ക്രിസില്‍ റിപ്പോര്‍ട്ട് പ്രകാരം ലോക്ക്ഡൗണ്‍ കാലയളവില്‍ മാത്രം രാജ്യത്ത് 42 ലക്ഷം ആളുകളാണ് യൂസ്ഡ് […]


യൂസ്ഡ് കാറുകള്‍ക്ക് പ്രിയമേറുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ രണ്ട് വര്‍ഷമായി നാം കേട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവയ്ക്കായി പ്രത്യേക വാഹന വായ്പയും ഇനി യഥേഷ്ടം ലഭിക്കും എന്ന കാര്യം കൂടി അറിഞ്ഞിരിക്കണം. പുത്തന്‍ വാഹനങ്ങള്‍ വാങ്ങാന്‍ വായ്പ കിട്ടുമെങ്കിലും ഉപയോഗിച്ച വാഹനങ്ങള്‍ക്ക് വായ്പാ ലഭ്യത താരതമ്യേന കുറവാണ്. എന്നാലിപ്പോള്‍ ഫിന്‍ടെക്ക് പ്ലാറ്റ്‌ഫോമുകളും ഇത്തരത്തില്‍ യൂസ്ഡ് വാഹനങ്ങള്‍ വാങ്ങുവാന്‍ വായ്പ നല്‍കുന്നുണ്ട്.

അടുത്തിടെ പുറത്ത് വന്ന ക്രിസില്‍ റിപ്പോര്‍ട്ട് പ്രകാരം ലോക്ക്ഡൗണ്‍ കാലയളവില്‍ മാത്രം രാജ്യത്ത് 42 ലക്ഷം ആളുകളാണ് യൂസ്ഡ് കാറുകള്‍ വാങ്ങാന്‍ തയാറായത്. ലോക്ക് ഡൗണിലും ഇത്തരം കാറുകളുടെ വില്‍പനയില്‍ 115 ശതമാനം വര്‍ധനവാണുണ്ടായത്. ഇക്കാരണത്താല്‍ തന്നെ ഫിന്‍ടെക്ക് സ്ഥാപനങ്ങള്‍ ബാങ്കുകളും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വായ്പാ വിതരണത്തിനുള്ള അവസരം ഒരുക്കുകയാണ്.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ അതിവേഗം വായ്പ ലഭിക്കുമെന്നതിനാല്‍ ഒട്ടേറെ ഉപഭോക്താക്കളാണ് യൂസ്ഡ് വാഹനങ്ങള്‍ക്കുള്ള വായ്പ തേടി വരുന്നത്. താരതമ്യേന കുറഞ്ഞ പലിശ നിരക്കും ഉപഭോക്താവിന്റെ ഇഷ്ടാനുസരം തിരഞ്ഞെടുക്കാവുന്ന തിരിച്ചടവ് കാലാവധിയുമാണ് മറ്റൊരു ആകര്‍ഷക ഘടകം. വീഡിയോ കെവൈസി ഉള്‍പ്പടെയുള്ള സംവിധാനങ്ങളുള്ളതിനാല്‍ ഇത്തരം പ്ലാറ്റ്‌ഫോമില്‍ അംഗത്വമെടുക്കുന്നതിന് നൂലാമാലകളുമില്ല.

ഫിന്‍ടെക്കില്‍ ഇന്ത്യ കുതിക്കുന്നു

ആഗോള ഫിന്‍ടെക് മേഖലയില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. ജനുവരി 2017 മുതല്‍ ജൂലൈ 2022 വരെ 2,084 ഇടപാടുകളിലായി 29 ബില്യണ്‍ ഡോളറിന്റെ ഫണ്ടിംഗാണ് രാജ്യത്തെ വിവിധ ഫിന്‍ടെക് കമ്പനികള്‍ നേടിയത്. ഇത് ആഗോള ഫണ്ടിംഗിന്റെ 14 ശതമാനം വരും. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും മാട്രിക്സ് പാര്‍ട്ണേഴ്‌സ് ഇന്ത്യയും തയ്യാറാക്കിയ ഫിന്‍ടെക് യൂണിയന്‍ 2022 റിപ്പോര്‍ട്ടിലാണ് ഇവ വിശദീകരിക്കുന്നത്.

ഫിന്‍ടെക് മേഖലയിലെ ഇന്ത്യയുടെ സിഎജിആര്‍ 20 ശതമാനമാണ്. 7,460 ഫിന്‍ടെക് കമ്പനികളുള്ള ഇന്ത്യ ഇപ്പോള്‍ യുഎസിനും (22,290), ചൈനയ്ക്കും (8,870) പിന്നില്‍ മൂന്നാമതാണ്. ഇന്ത്യയിലെ യൂണികോണായ 106 കമ്പനികളില്‍ 23 എണ്ണവും ഫിന്‍ടെക്ക് കമ്പനികളാണെന്നതും ഓര്‍ക്കണം.