image

24 Aug 2022 6:42 AM GMT

തൊടുപുഴ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന് ആര്‍ബിഐ വിലക്ക്, പണം പിന്‍വലിക്കാനാവില്ല

MyFin Bureau

തൊടുപുഴ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന് ആര്‍ബിഐ വിലക്ക്, പണം പിന്‍വലിക്കാനാവില്ല
X

Summary

  മുംബൈ: തൊടുപുഴ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന് നിന്ന് പണം പിന്‍വലിക്കുന്നതില്‍ നിന്ന് ഉപഭോക്താക്കളെ വിലക്കി ആര്‍ബിഐ. വഷളായ സാമ്പത്തിക സ്ഥിതിയെ തുടര്‍ന്ന് ആര്‍ബി ഐ എടുത്ത പല നടപിടികളിലൊന്നിന്റെ ഭാഗമായിട്ടാണ് പണം പിന്‍വലിക്കുന്നതില്‍ ആറ് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. സേവിംഗ്സ്, കറണ്ട് അക്കൗണ്ടുകളില്‍ നിന്നോ മറ്റേതെങ്കിലും നിക്ഷേപങ്ങളില്‍ നിന്നോ പണം പിന്‍വലിക്കാന്‍ ആര്‍ബിഐ വിലക്കേര്‍പ്പെടുത്തിയതോടെ സാധിക്കാതാവും. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബാങ്ക് നീങ്ങുന്നത്. ഇക്കാലയളവില്‍ നിക്ഷേപം സ്വീകരിക്കുകയോ, വായ്പ നല്‍കുകയോ ചെയ്യുന്നതില്‍ നിന്ന് ബാങ്കിനെ […]


മുംബൈ: തൊടുപുഴ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന് നിന്ന് പണം പിന്‍വലിക്കുന്നതില്‍ നിന്ന് ഉപഭോക്താക്കളെ വിലക്കി ആര്‍ബിഐ. വഷളായ സാമ്പത്തിക സ്ഥിതിയെ തുടര്‍ന്ന് ആര്‍ബി ഐ എടുത്ത പല നടപിടികളിലൊന്നിന്റെ ഭാഗമായിട്ടാണ് പണം പിന്‍വലിക്കുന്നതില്‍ ആറ് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.

സേവിംഗ്സ്, കറണ്ട് അക്കൗണ്ടുകളില്‍ നിന്നോ മറ്റേതെങ്കിലും നിക്ഷേപങ്ങളില്‍ നിന്നോ പണം പിന്‍വലിക്കാന്‍ ആര്‍ബിഐ വിലക്കേര്‍പ്പെടുത്തിയതോടെ സാധിക്കാതാവും. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബാങ്ക് നീങ്ങുന്നത്.

ഇക്കാലയളവില്‍ നിക്ഷേപം സ്വീകരിക്കുകയോ, വായ്പ നല്‍കുകയോ ചെയ്യുന്നതില്‍ നിന്ന് ബാങ്കിനെ വിലക്കിയിട്ടുണ്ട്. ബാങ്കിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നതിന് അനുസരിച്ച് തീരുമാനം പുനഃ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. എന്നാല്‍ നിക്ഷേപം ഇടാക്കി നല്‍കുന്ന വായ്പകള്‍ തീര്‍പ്പാക്കുന്നതിന് ബാങ്കിനെ അനുവദിക്കും.

ആര്‍ബിഐയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ ഇത് അനുവദിക്കുകയുള്ളൂ. ചൊവ്വാഴ്ച്ചയാണ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചുകൊണ്ടുള്ള ആര്‍ബിഐ ഉത്തരവ് പുറത്തുവന്നത്.

അതേസമയം ബാങ്കിംഗ് ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കിയതായി വ്യാഖ്യാനിക്കരുതെന്ന് ആര്‍ബിഐ വ്യക്തമാക്കി. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങളോടെ ബാങ്കിംഗ് ബിസിനസ്സ് ഏറ്റെടുക്കുന്നത് തുടരും. കരുവന്നൂര്‍ അടക്കം
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ പലതും വായ്പാ തട്ടിപ്പില്‍ കുടുങ്ങുകയും വലിയ പ്രതിസന്ധിയിലേക്ക് പോകുകയും ചെയ്യുമ്പോഴാണ് ആര്‍ബി ഐ മറ്റൊരു ബാങ്കിന്റെ പണമിടപാടുകള്‍ വിലക്കിക്കൊണ്ട് ഉത്തരവിടുന്നത്.