21 Aug 2022 5:30 AM GMT
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ആര്‍ബിഐ ചട്ടക്കൂടില്‍ നിന്ന് പുറത്തുകടക്കാന്‍ സാധ്യത
MyFin Bureau
Summary
ഡെല്‍ഹി: സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍ (പിസിഎ) ചട്ടക്കൂടിന് കീഴിലുള്ള നിയന്ത്രണങ്ങളില്‍ നിന്ന് പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഉടന്‍ പുറത്തുകടന്നേക്കാം. കഴിഞ്ഞ അഞ്ച് പാദങ്ങളിലെ സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയെ അടിസ്ഥാനമാക്കി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഇതിനകം ആര്‍ബിഐക്ക് ഒരു പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഉയര്‍ന്ന അറ്റ നിഷ്‌ക്രിയ ആസ്തികളും ആസ്തിയില്‍ നിന്നുള്ള കുറഞ്ഞ വരുമാനവും മൂലം 2017 ജൂണിലാണ് […]
ഡെല്‍ഹി: സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍ (പിസിഎ) ചട്ടക്കൂടിന് കീഴിലുള്ള നിയന്ത്രണങ്ങളില്‍ നിന്ന് പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഉടന്‍ പുറത്തുകടന്നേക്കാം.
കഴിഞ്ഞ അഞ്ച് പാദങ്ങളിലെ സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയെ അടിസ്ഥാനമാക്കി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഇതിനകം ആര്‍ബിഐക്ക് ഒരു പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഉയര്‍ന്ന അറ്റ നിഷ്‌ക്രിയ ആസ്തികളും ആസ്തിയില്‍ നിന്നുള്ള കുറഞ്ഞ വരുമാനവും മൂലം 2017 ജൂണിലാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ പിസിഎ ചട്ടക്കൂടിന് കീഴിലായത്.
നടപ്പ് സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 14.2 ശതമാനം വര്‍ധിച്ച് 234.78 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 205.58 കോടി രൂപയായിരുന്നു.
ഏറ്റവും പുതിയ പാദത്തില്‍, ബാങ്കിന്റെ മൊത്ത എന്‍പിഎ മുന്‍വര്‍ഷത്തെ 15.92 ശതമാനത്തില്‍ നിന്ന് മൊത്ത വായ്പകളുടെ 14.9 ശതമാനമായി കുറഞ്ഞു.
അറ്റ നിഷ്‌ക്രിയ ആസ്തിയും മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 5.09 ശതമാനത്തില്‍ നിന്ന് 3.93 ശതമാനമായി കുറഞ്ഞു.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനെയും യുകോ ബാങ്കിനെയും 2021 സെപ്റ്റംബറില്‍ ആർബിഐ ചട്ടക്കൂടില്‍ നിന്ന് നീക്കം ചെയ്തിരുന്നു.